ബംഗളൂരു: നിര്‍മാണ കരാറുകളിൽ മുസ്ലിം സംവരണത്തിനുള്ള വിവാദ നിയമഭേദഗതിയുമായി കർണാടക സർക്കാർ രംഗത്ത്. രണ്ട് കോടി വരെയുള്ള സർക്കാർ നിർമാണക്കരാറുകൾ അനുവദിക്കുന്നതിൽ 4% മുസ്ലിം സംവരണം ഏര്‍പ്പെടുത്തും.നേരത്തേ രണ്ട് കോടി വരെയുള്ള സർക്കാർ നിർമാണക്കരാറുകളിൽ എസ്‍സി, എസ്‍ടി സംവരണമുണ്ട്.
Advertisements
സമാനമായ രീതിയിൽ മുസ്ലിം സമുദായത്തിലുള്ളവർക്കും ടെണ്ടറുകളിൽ സംവരണം നൽകാനാണ് നിയമഭേദഗതി. ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഈ നിയമഭേദഗതിക്ക് അനുമതി നൽകി. സമുദായപ്രീണനം ഉപയോഗിച്ച് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കമെന്ന് ബിജെപി കുറ്റപ്പെടുത്തി. ഹിന്ദുവിരുദ്ധ നിലപാടുകൾ തുടരുന്ന സിദ്ധരാമയ്യയുടെ ഈ നീക്കം ഭരണഘടനാ വിരുദ്ധമെന്നും ബിജെപി സംസ്ഥാനാധ്യക്ഷൻ വിജയേന്ദ്ര കുറ്റപ്പെടുത്തി