കളമശേരി പോളിടെക്നിക്ക് ലഹരി വേട്ട; ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി പിടിയിൽ; സാമ്പത്തിക ഇടപാടുകളടക്കം പരിശോധിക്കും

കൊച്ചി:കളമശേരി പോളിടെക്നിക്കിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട കേസിൽ ഒരാള്‍ കൂടി പിടിയിലായി. കളമശേരി പോളിടെക്നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി അനുരാജ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് അനുരാജിനെ പിടികൂടിയത്.

Advertisements

അനുരാജിന്‍റെ സാമ്പത്തിക ഇടപാടുകളടക്കം പൊലീസ് പരിശോധിക്കും. അനുരാജ് ആണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് പിടിയിലായ മറ്റു പ്രതികള്‍ മൊഴി നൽകിയിരിക്കുന്നത്. അനുരാജ് നാലു കിലോ കഞ്ചാവ് വാങ്ങിയിരുന്നതായാണ് വിവരം. ഇതിൽ രണ്ടു കിലോ കഞ്ചാവ് ആണ് കളമശേരി പോളിടെക്നിക്ക് ഹോസ്റ്റലിൽ എത്തിച്ചത്.

Hot Topics

Related Articles