പാലക്കാട്: വാണിയംകുളത്ത് കിണർ വൃത്തിയാക്കാൻ കിണറിൽ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. വാണിയംകുളം പുലാച്ചിത്രയിലാണ് സംഭവം. പുലാച്ചിത്ര പുലാശ്ശേരി വീട്ടിൽ ഹരി (38) ആണ് മരിച്ചത്.
Advertisements
കിണറിൽ അകപ്പെട്ട ഗ്രില്ല് മുകളിലേക്ക് കയറ്റാൻ വേണ്ടി കിണറിൽ ഇറങ്ങിയതായിരുന്നു. ഇന്ന് രാവിലെ 9.30യോടെയായിരുന്നു സംഭവം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷൊർണൂരിൽ നിന്നും ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഹരി മരണത്തിന് കീഴടങ്ങി. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസിൻ്റെ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.