വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നഴ്സുമാർ പ്രതിഷേധിച്ചു : സർക്കാർ നേഴ്സുമാർ സമരത്തിലേക്ക്

കോട്ടയം : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നേഴ്സുമാരുടെ റേഷ്യോ പ്രൊമോഷൻ നടപടികൾ പൂർത്തീകരിക്കുക, ഡെസിഗ്നേഷൻ പരിഷ്കരണം യാഥാർത്ഥ്യമാക്കുക, സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രൊമോഷൻ നടപ്പിലാക്കുക, കണ്ണൂർ മെഡിക്കൽ കോളേജിലെ നേഴ്സുമാരടക്കമുള്ള ജീവനക്കാരുടെ ആഗിരണ പ്രക്രിയ പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നേഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ നേഴ്സുമാർ ഇന്ന് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

Advertisements

രാവിലെ 10.30ക്ക് മെഡിക്കൽ കോളേജ് പഴയ കാഷ്വലിറ്റിക്ക് മുൻപിൽ നിന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലേക്ക് പ്രകടനമായി പോയി.11മണിക്ക് ആരംഭിച്ച പ്രതിഷേധ ധർണ്ണ കെ.ജി.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹേന ദേവദാസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന കമ്മിറ്റി അംഗം ജയശ്രീ സി.സി , ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയ രാജു വി. ആർ. സിന്ധു കെ.വി എന്നിവർ പ്രസ് ഗിച്ചു. ജില്ലാ പ്രസിഡന്റ്‌ ബിന്ദുബായി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി രാജേഷ് കെ.ആർ. സ്വാഗതവും നന്ദി അർപ്പിച്ചു സംസാരിച്ചത് കെ ജി.എൻ.എ മെഡിക്കൽ കോളേജ് ഏരിയ പ്രസിഡന്റ്‌ അനൂപ് വിജയനുമാണ്.

Hot Topics

Related Articles