വണ്ടിപ്പെരിയാറിൽ കടുവ ഇറങ്ങി : പശുവിനെ കൊന്ന് തിന്നു : മയക്കും വെടി വെയ്ക്കാൻ വനം വകുപ്പ്

വണ്ടിപ്പെരിയാർ: ഗ്രാമ്ബി പ്രദേശത്ത് നാളുകളായി ഭീതി പരത്തിയ കടുവ അരണക്കല്‍ എസ്റ്റേറ്റില്‍ ഇറങ്ങി. തിങ്കളാഴ്ച്ച പുലർച്ചെ രണ്ടരക്ക് അരണക്കല്‍ എസ്റ്റേറ്റിലെ നാരായണന്റെ പശുവിനെയും ബാലമുരുകന്റെ വളർത്തുനായയെയും ആക്രമിച്ച്‌ കൊന്നു.വനപാലകർ സ്ഥലത്തെത്തി. ഫെബ്രുവരി 23-ന് വള്ളക്കടവ് പൊൻനഗറിലാണ് കടുവയെ ആദ്യം കണ്ടത്. പിന്നീട് മാർച്ച്‌ രണ്ടിന് പോബ്സ് ഗ്രൂപ്പിന്റെ ഗ്രാമ്ബി എസ്റ്റേറ്റില്‍ കടുവയെ കണ്ടിരുന്നു.

Advertisements

പിന്നീട് ഗ്രാമ്ബി ഗവ. എല്‍.പി.സ്കൂളിന് സമീപം വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി ഡ്രോണ്‍ നിരീക്ഷണം നടത്തി ഇവിടെ കൂട് സ്ഥാപിച്ചു. രണ്ടു ദിവസം തിരച്ചില്‍ നടത്തി കടുവയെ മയക്കുവെടി വെക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഞായറാഴ്ച്ച വീണ്ടും വനപാലകർ ഇവിടെ എത്തിയെങ്കിലും കടുവ പ്രദേശം വിട്ടുപോയി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തേക്കടിയില്‍നിന്ന് ജെഫി എന്ന സ്നിഫർ നായ എത്തി തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. തുടർന്ന് ഞായറാഴ്ച്ച വൈകിട്ട് ആറോടെ വനം വകുപ്പ് തിരച്ചില്‍ അവസാനിപ്പിച്ചു. ഇതിന് ശേഷമാണ് തിങ്കളാഴ്ച്ച പുലർച്ചേ അരണക്കല്ലില്‍ കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ച്‌ കൊന്നത്. വനപാലകർ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. ഇന്ന് കൂട് സ്ഥാപിക്കുകയും മയക്കുവെടിവെച്ച്‌ കടുവയെ പിടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കോട്ടയം ഡി.എഫ്.ഒ. എൻ.രാജേഷ് പറഞ്ഞു.

Hot Topics

Related Articles