വയോജനങ്ങൾക്ക് സഹായമേകാൻ 9 ലക്ഷം രൂപ നീക്കി വച്ച് പനച്ചിക്കാട് പഞ്ചായത്ത്

പനച്ചിക്കാട് : വനിതകൾക്കു പുറമെ വയോജനങ്ങൾക്കും സഹായ പദ്ധതികളുമായി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി. പഞ്ചായത്തിന്റെ 23 വാർഡിലും ഉൾപ്പെടുന്ന ജനറൽ , പട്ടികജാതി വിഭാഗത്തിലെ 219 പേർക്ക് കട്ടിൽ വിതരണം ചെയ്തു.

Advertisements

ഇതിനായി വാർഷിക പദ്ധതിയിൽ ഒൻപതു ലക്ഷത്തി പതിനയ്യായിരം രൂപയാണ് നീക്കിവച്ചത്. വനിതകൾക്കായി കറവപ്പശു വളർത്തൽ , മുട്ടക്കോഴി വിതരണം, പോത്തുകുട്ടികളെ നൽകൽ എന്നീ പദ്ധതികളും നടപ്പിലാക്കി. പൂവൻതുരുത്ത് , കൊല്ലാട് , മൂലവട്ടം മേഖലകളിലെ വിവിധ വാർ ഡുകളിലേക്കുള്ള കട്ടിലുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് റോയി മാത്യു നിർവ്വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചായത്തംഗം മിനി ഇട്ടിക്കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ , പഞ്ചായത്തംഗങ്ങളായ പി ജി അനിൽകുമാർ , ജയന്തി ബിജു, ഐ സി ഡി എസ് സൂപ്പർവൈസർ അനീഷ ആർ ബാബു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles