സേനാപിന്‍മാറ്റവും യൂറോപ്യന്‍ യൂണിയന്‍ അംഗത്വവും ആവശ്യപ്പെട്ട് യുക്രൈന്‍; ജര്‍മ്മനി ഉള്‍പ്പെടെ 23 രാജ്യങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ച് റഷ്യ; ബെലാറൂസിലെ റഷ്യ- യുക്രൈന്‍ ചര്‍ച്ച അവസാനിച്ചു

കീവ്: ബെലാറൂസില്‍ നടന്ന റഷ്യ-യുക്രെയ്ന്‍ ചര്‍ച്ച അവസാനിച്ചു. ചര്‍ച്ചയില്‍ വെടിനിര്‍ത്തലും സമ്പൂര്‍ണ സേനാപിന്‍മാറ്റവും യൂറോപ്യന്‍ യൂണിയനിലെ അംഗത്വവുമായിരുന്നു യുക്രൈന്റെ പ്രധാന ആവശ്യങ്ങള്‍. ക്രൈമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കി ചര്‍ച്ചയ്ക്കു മുന്‍പ് തന്നെ അറിയിച്ചിരുന്നു.

Advertisements

ബെലാറൂസിലെ എംബസിയുടെ പ്രവര്‍ത്തനം യുഎസ് നിര്‍ത്തിവച്ചു. ബെലാറൂസ് റഷ്യയ്ക്ക് സഹായം തുടര്‍ന്നാല്‍ കടുത്ത നടപടിയെന്ന് മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. മോസ്‌കോ എംബസിയിലെ പ്രധാന ചുമതലയില്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കി. കുടുംബാംഗങ്ങളെയും തിരികെ കൊണ്ടുപോരാന്‍ യുഎസ് നിര്‍ദേശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയ്ന്‍ ഉള്‍പ്പെടെയുള്ള 23 രാജ്യങ്ങള്‍ക്ക് റഷ്യ വ്യോമപാത നിഷേധിച്ചു. ആണവായുധങ്ങള്‍ തയാറാക്കി വയ്ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ നിര്‍ദേശം നല്‍കി. യുക്രൈന്‍ തലസ്ഥാനം കീവില്‍നിന്നു മാറാന്‍ ജനങ്ങള്‍ക്ക് റഷ്യന്‍ സേനയുടെ നിര്‍ദേശം. നഗരത്തിന് പുറത്തേക്ക് സുരക്ഷിത പാത നല്‍കാമെന്നും റഷ്യന്‍ സൈന്യം അറിയിച്ചു. രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ കീവില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. യുദ്ധം നീണ്ടുപോയാല്‍ വരും ദിവസങ്ങളില്‍ യുക്രെയ്‌ന് സൈനിക സഹായം നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. റഷ്യയിലും മറ്റു രാജ്യങ്ങളിലും യുദ്ധത്തിനെതിരെ വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്.

ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂക്കഷെന്‍കോയാണ് ചര്‍ച്ചയ്ക്കായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കിയെ ക്ഷണിച്ചത്. എന്നാല്‍ റഷ്യന്‍ അധിനിവേശത്തിന് ബെലാറൂസ് സഹായം നല്‍കുന്നതിനാല്‍ ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു യുക്രെയ്‌ന്റെ നിലപാട്. പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

Hot Topics

Related Articles