കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 19 ബുധനാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, പുലരിക്കുന്ന്, പുലരിക്കുന്ന് എക്സ്ചേഞ്ച്, പടിഞ്ഞാറേക്കര, കമ്പ കാലി, നിർമ്മിതി, പടിഞ്ഞാറക്കര ഇൻഡസ് ടവർ, തേക്കും പാലം, തൈപ്പറമ്പ്, കരിമ്പാടം അഗ്രികൾച്ചർ, ആംബ്രോസ് നഗർ, ചുങ്കം, കുഴിയാലിപ്പടി, എന്നീ ട്രാൻസ്ഫോർകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതിമുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വാഴമറ്റം ട്രാൻസ്ഫോർമറിൻ്റെ കീഴിൽ രാവിലെ 09:30 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെയ്കോ ,ശാലോം, വടവാതൂർ ജംഗ്ഷൻ, ജെ കെ ഹോസ്പിറ്റൽ, ആസ്റ്റർ ഡെയ്ൽ, അക്യുഫിറ്റ്, ഹെയ്സൽ ഫ്ലാറ്റ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാടത്തുംക്കുഴി , അടവിച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെയും വെങ്കോട്ട ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ചേരി കളം മാലൂർ കാവ് എന്നീ ട്രാൻസ്ഫോർമറുകളിൽ 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തകിടി പമ്പ് ഹൗസ്, തകിടി ജംഗ്ഷൻ,പയ്യപ്പാടി ട്രാൻസ്ഫോർമറുകളിൽ 9:00 മുതൽ 5 വരെയും തോംസൺ ബിസ്ക്കറ്റ്, പരിയാരം ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമ്മാനി ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ സെക്ഷൻ്റെ കീഴിൽ വരുന്ന പതാംപുഴ, മന്നം,രാജീവ്ഗാന്ധി കോളനി, മലയഞ്ചിപാറ ഭാഗങ്ങളിൽ 11 കെവി ലൈനിൽ വർക്ക് നടക്കുന്നതിനാൽ 9 മുതൽ 6 മണി വരെ പൂർണമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ, നടുവത്തുപടി, കളമ്പുകാട്ടുകുന്ന് ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജനതാ റോഡ്, ജനതാ നഗർ, എന്നിവിടങ്ങളിൽ രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജനതാ റോഡ്, കോട്ടപ്പാലം, ബി പി എൽ ടവ്വർ എന്നിവിടങ്ങളിൽ രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.