വൈക്കം: റോഡരികിൽ നിർത്തിയിട്ടിരുന്ന പെട്ടിഓട്ടോ മുന്നോട്ട് എടുക്കുന്നതിനിടെ പിന്നാലെ വന്ന സ്വകാര്യ ബസ് പെട്ടി ഓട്ടോയുടെ പിറകിൽ ഇടിച്ചുണ്ടായ അപകടത്തിൽ പെട്ടി ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.
ചേർത്തല വയലാർ സ്വദേശി മുഹമ്മദ് അനസാ(40)ണ് മരിച്ചത്.
ഇയാളുടെ കൂട്ടു വ്യാപാരി ആലപ്പുഴ സ്വദേശി സനീഷി(45) നെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ വൈകുന്നേരം അഞ്ചോടെ മുസ്ലീം പള്ളിക്ക് സമീപമായിരുന്നു അപകടം.പെട്ടി ഓട്ടോയുടെ പിന്നിൽബസ്
തട്ടിയതിനെ തുടർന്ന് ഓട്ടോനിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലും മരത്തിലുമിടിക്കുകയായിരുന്നു. റോഡരികിൽ പെട്ടി വണ്ടിയിൽ ചെറുനാരങ്ങാ വ്യാപാരം നടത്തിയ ശേഷം തിരിച്ചു പോകുന്നതിനായി ഇരുവരും വാഹനം മുന്നോട്ട് എടുക്കുന്നതിനിടെ വൈക്കത്ത് നിന്നും പൂത്തോട്ടഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പെട്ടിഓട്ടോയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു
അനസിനെ ഉടൻ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ സനീഷിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.