പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലെ പ്രണയത്തല്ല്! വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എ.എസ്.ഐയ്ക്കും സസ്‌പെൻഷൻ; സസ്‌പെന്റ് ചെയ്തത് ജില്ലാ പൊലീസ് മേധാവി

കോട്ടയം: പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിൽ ‘വാട്‌സ്അപ്പ്’ ബ്ലോക്കിന്റെ പേരിൽ തമ്മിൽത്തല്ലിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എ.എസ്.ഐയ്ക്കും സസ്‌പെൻഷൻ. രണ്ടു പേരെയും മറ്റു സ്റ്റേഷനുകളിലേയ്ക്കു സ്ഥലം മാറ്റിയതിനു പിന്നാലെ ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും സസ്‌പെന്റ് ചെയ്തുള്ള ഉത്തരവ് പുറത്തിറങ്ങിയത്. നിലവിൽ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന എ.എസ്.ഐ സി.ജി സജികുമാർ, മുണ്ടക്കയം സ്റ്റേഷനിലേയ്ക്കു സ്ഥലം മാറ്റിയ വനിതാ പൊലീസ് ഓഫിസർ വിദ്യാരാജൻ എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ സസ്‌പെന്റ് ചെയ്ത്.

Advertisements

എസ്ഐയും വനിതാ പൊലീസ് ഉദ്യോഗസ്ഥയും തമ്മിലുണ്ടായിരുന്ന സൗഹൃദം എസ്ഐയുടെ ഭാര്യ കണ്ടെത്തുകയും തുടർന്ന് എസ്ഐ ഉദ്യോഗസ്ഥയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തതാണ് ഇരുവരും തമ്മിൽ സ്റ്റേഷനിൽ വച്ച് വാക്ക് തർക്കത്തിലും കയ്യേറ്റത്തിലും എത്തുന്നതിൽ കലാശിച്ചത്. തുടർന്ന്, ഇരുവരെയും സ്ഥലം മാറ്റുകയും ഒടുവിൽ സസ്‌പെന്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസിനാകെ നാണക്കേട് ഉണ്ടാക്കിയ സംഭവം അരങ്ങേറിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ വനിതാ പൊലീസ് ഉദ്യോഗസ്ഥയും, എ.എസ്.ഐയും തമ്മിൽ സൗഹൃദത്തിലായിരുന്നു. സൗഹൃദത്തിലെ കട്ടുറുമ്പായി എസ് ഐയുടെ ഭാര്യ എത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. നിരന്തരമായി എസ് ഐയുടെ ഫോണിലേക്ക് സുഹൃത്തിന്റെ സന്ദേശങ്ങൾ എത്തിയതിനെ ഭാര്യ ചോദ്യം ചെയ്തു. ഓഫീഷ്യൽ ആണെന്ന് പറഞ്ഞ് ഒഴിഞ്ഞെങ്കിലും ഭാര്യക്ക് മറുപടി മതിയായിരുന്നില്ല. ഫോൺ പരിശോധിച്ച് ഭാര്യ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നേരിട്ട് വിളിച്ച് കേസിന് തീർപ്പുണ്ടാക്കി.

ഭാര്യ ഉദ്യോഗസ്ഥയെ വിളിച്ചതിന്റെ പിറ്റേന്ന് തന്നെ എ.എസ്.ഐ, തന്റെയും ഭാര്യയുടെയും ഫോണുകളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നമ്പർ ബ്ലോക്ക് ചെയ്തു. പിറ്റേന്ന് സ്റ്റേഷനിലെത്തിയ എ എസ് ഐയോട് വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇത് ചോദിച്ചു. ചോദ്യത്തിന്റെ ശബ്ദം ഉയർന്നതോടെ സ്റ്റേഷനിലുള്ളവരെല്ലാം മറുപടിയും ചോദ്യവും കേട്ടു. ഒടുവിൽ വാക്ക് തർക്കം കയ്യാങ്കളിയിലേക്കും എത്തി. സംഭവം നാറ്റക്കേസായതോടെ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ്, സഭ്യകരമല്ലാത്ത പ്രവർത്തനം നടത്തിയതായി കണ്ട് രണ്ട് പേരെയും സ്ഥലം മാറ്റുകയായിരുന്നു. തുടർന്നു, ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിന് ഒടുവിൽ ഇരുവരെയും സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

Hot Topics

Related Articles