കോട്ടയം : പി എം. ശ്രീ . ജവഹർ നവോദയ വിദ്യാലയത്തിൽ കോട്ടയം എം.പി അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജിൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ വാഹനത്തിൻ്റെ താക്കോൽ ദാന ചടങ്ങ് നടന്നു. സ്കൂളിൻ്റെ വി.എം സി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അധ്യക്ഷനായ ചടങ്ങിൽ അഡ്വ കെ. ഫ്രാൻസിസ് ജോർജ്ജ് എം.പി വാഹനത്തിൻ്റെ താക്കോൽ ഔദ്യോഗികമായി സ്കൂളിന് കൈമാറി. സ്കൂൾ വൈസ് പ്രിൻസിപ്പാൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് മേഖലയുടെ പ്രതിനിധിയായി നവോദയ വിദ്യാലയം ഉഡുപ്പി പ്രിൻസിപ്പാൾ ശ്രീ. സുനിൽകുമാർ നള്ളത്ത് പങ്കെടുത്തു.
ജില്ലാ ആസൂത്രണ വിഭാഗം ഡെപ്യൂട്ടി ഓഫീസർ അമ്മാനത്ത് പി.എ , വൈസ് പ്രിൻസിപ്പൽ എ ടി ശശി, ഹൊറൈസൺ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം.ടി പ്രമോദ് സി. ജി,മുൻ പി ടി.സി അംഗങ്ങളായ കെ യു ശ്രീകാന്ത്, സുമേഷ് കുമാർ പി എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ചു. ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ സാബു ജോസാണ് കൃതജ്ഞത അർപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അധ്യാപകരുടെയും പി.ടി.സി യുടെയും നിരന്തര പരിശ്രമത്തിൻ്റെ ഫലമായാണ് സ്കൂളിൻ്റെ യാത്രാക്ലേശത്തിനു പരിഹാരമായി കോട്ടയം എം. പി. വാഹനം അനുവദിച്ചത്.