ആണ്ടൂര ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ; വിളംബര രഥഘോഷയാത്ര ആവേശമായി

ആണ്ടൂര്‍: ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ, തിരുവുത്സവം എന്നിവയോടനുബന്ധിച്ച് സമീപക്ഷേത്രങ്ങളും സാമുദായിക സംഘടനാ ഓഫീസുകളും ബന്ധിപ്പിച്ച് ധ്വജപ്രതിഷ്ഠാ സമിതി
സംഘടിപ്പിച്ച
വിളംബര രഥഘോഷയാത്ര ആവേശമായി.
രാവിലെ 7 ന് ആണ്ടൂർ ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര
ബൈക്കുകള്‍, കാറുകള്‍ എന്നിവയുടെ അകമ്പടിയോടെ സമീപപ്രദേശങ്ങളിലെമുപ്പതോളംക്ഷേത്രങ്ങളും സാമുദായിക സംഘടനാ മന്ദിരങ്ങളും സന്ദർശിച്ചു.

Advertisements

എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് രഥഘോഷയാത്ര നടത്തിയത് എന്ന്
ധ്വജപ്രതിഷ്ഠാ സമിതി, യുവജനവേദി ഭാരവാഹികള്‍ അറിയിച്ചു. വിവിധ ക്ഷേത്രങ്ങളിലെത്തിയ ഘോഷയാത്രയ്ക്ക് അതത് ക്ഷേത്രഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരണം നല്‍കി.
രഥത്തിലുള്ള വിഗ്രഹത്തില്‍ ക്ഷേത്രപ്രതിനിധികള്‍ മാല ചാര്‍ത്തി.
ആണ്ടൂര്‍ ശിവക്ഷേത്രത്തില്‍ നിന്നാരംഭിച്ച ഘോഷയാത്ര 7.15ഓടെ മാറിയിടം ഇട്ടിയേപ്പാറ ഗുരുദേവക്ഷേത്രത്തിലെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

7.30ന് മാറിയിടം മങ്കൊമ്പ് ദേവീ ക്ഷേത്രം,
7.50 ഓടുകൂടി കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രം. ചേര്‍പ്പുങ്കല്‍ പുല്ലപ്പള്ളി ശ്രീ മഹാദേവക്ഷേത്രം (8.30), മാറിയിടം ഗുരുമന്ദിരം ചേര്‍പ്പുങ്കല്‍ (8.45), പടിഞ്ഞാറ്റില്‍കര പാട്ടുപുരയ്ക്കല്‍ ഭഗവതി ക്ഷേത്രം (9), വൈക്കോപ്പാടം ഭഗവതി ക്ഷേത്രം (9.20), ഇടനാട്ട് കാവ് ഭഗവതി ക്ഷേത്രം (9.45), വലവൂര്‍ ശ്രീമഹാദേവക്ഷേത്രം (10.00), ഇടനാട് മങ്കൊമ്പ് ഭഗവതി ക്ഷേത്രം(10.20), വള്ളിച്ചിറ പിഷാരുകോവില്‍ ദേവി ക്ഷേത്രം(10.45), വള്ളിച്ചിറ എസ്എന്‍ഡിപി യോഗം മുറിഞ്ഞാറ(11.15), പാലയ്ക്കാട്ടുമല നരസിംഹസ്വാമി ക്ഷേത്രം (11.30), വെള്ളാക്കാവ് ഭഗവതി ക്ഷേത്രം(12), കുടക്കച്ചിറ ആദിനാരായണ ക്ഷേത്രം(12.30), കുറിച്ചിത്താനം കാരിപ്പടവത്ത് കാവ് (12.45), കുറിച്ചിത്താനം പൂതൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രം (1.15, ഉച്ചഭക്ഷണം), ശാസ്താംപാറ ശ്രീധര്‍മശാസ്താ ക്ഷേത്രം (2.30), മണ്ണയ്ക്കനാട് ചിറയില്‍ ഗണപതി ക്ഷേത്രം(2.45), മണ്ണയ്ക്കനാട് പാലക്കോട്ടമ്മ ദേവി ക്ഷേത്രം(3.00), മണ്ണയ്ക്കനാട് കാവില്‍ ഭഗവതി ക്ഷേത്രം(3.15), മരങ്ങാട്ടുപിള്ളി പാറപ്പനാല്‍ കൊട്ടാരം (3.45), മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രം(4.15), അഞ്ചക്കുളം ദേവീ ക്ഷേത്രം(4.45), ആണ്ടൂര്‍ മൂത്തേടത്ത് കാവ് (5.15), ആണ്ടൂര്‍ സരസ്വതി വിലാസം എന്‍എസ്എസ് കരയോഗം (5.45), ആണ്ടൂര്‍ ഗന്ധര്‍വസ്വാമി ക്ഷേത്രം (6.15), ആണ്ടൂര്‍ എസ്എന്‍ഡിപി ഗുരുദേവ ക്ഷേത്രം (6.45), ആണ്ടൂര്‍ തോട്ടത്തില്‍ ഭഗവതി ക്ഷേത്രം (7.15) രാത്രി ഏഴരയോടെ ആണ്ടൂര്‍ ശ്രീമഹാദേവക്ഷേത്രത്തില്‍ ആഘോഷപൂർവ്വം പര്യവസാനിച്ചു.

ഘോഷയാത്രയ്‌ക്കൊപ്പം വിവിധ ക്ഷേത്രങ്ങളിൽ നിന്ന് നൽകിയ കലവറനിറയ്ക്കലിനുള്ള ദ്രവ്യങ്ങളും സമാഹരിച്ചു.

ധ്വജപ്രതിഷ്ഠാ സമിതി, യുവജനവേദി, വനിതാവേദി, എന്നിവയുടെ കൂട്ടായ സഹകരണത്തോടെ നടത്തിയ വിളംബര രഥ ഘോഷയാത്രയിൽ ഒട്ടേറെ ഭക്തജനങ്ങളും പങ്കാളികളായി. മാർച്ച് 30 ന് ആണ് ധ്വജപ്രതിഷ്ഠ.

Hot Topics

Related Articles