സിപിഎം ചരിത്ര പ്രദര്‍ശനത്തില്‍ മന്നത്ത് പത്മനാഭന്റെ ചിത്രമില്ല; വിമര്‍ശനവുമായി എന്‍എസ്എസ്

കൊച്ചി: സിപിഎം ചരിത്ര പ്രദര്‍ശനത്തില്‍ മന്നത്ത് പത്മനാഭന്റെ ചിത്രം ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി എന്‍എസ്എസ് രംഗത്ത്. മന്നമോ എന്‍എസ്എസോ രാഷ്ട്രീയനേട്ടത്തിനു വേണ്ടിയുള്ള നിലപാടുകള്‍ ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും എന്‍എസ്എസിന്റെ പ്രസ്താവനയില്‍ പറയുന്നു. വിമോചനസമരത്തിന് മന്നം നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റ് ദുര്‍ഭരണത്തിന് എതിരെയും സാമൂഹ്യനീതിക്കുവേണ്ടിയും ആയിരുന്നു. അത് ലോകമാകെ അംഗീകരിക്കപ്പെട്ടതാണെന്നും സുകുമാരന്‍ നായര്‍ സൂചിപ്പിക്കുന്നു.

Advertisements

രാഷ്ട്രീയപ്പാര്‍ട്ടികള്‍ മന്നത്ത് പത്മനാഭന്റെ ചിത്രം സൗകര്യം പോലെ ഉയര്‍ത്തിപ്പിടിക്കുന്നു. മറ്റ് ചിലപ്പോള്‍ മാറ്റിവയ്ക്കുകയും ചെയ്യുന്നുവെന്ന് ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വിമര്‍ശിച്ചു. താല്ക്കാലിക രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണിത് ചെയ്യുന്നത്. സമുദായവും സമൂഹവും അത് തിരിച്ചറിയുന്നുണ്ടെന്ന് മനസ്സിലാക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവോത്ഥാന മുന്നേറ്റങ്ങളില്‍ മന്നത്ത് പത്മനാഭനുള്ള പങ്ക് ആരെതിര്‍ത്താലും ഇല്ലാതാകുന്നതല്ല. ഈ വസ്തുത സിപിഎമ്മിനും നന്നായി അറിയാം. അവര്‍ണവിഭാഗങ്ങള്‍ക്ക് ക്ഷേത്രപ്രവേശന അനുമതി കിട്ടാനായി മന്നത്ത് പത്മനാഭന്‍ സംഘടനാപരമായി ത്യാഗങ്ങള്‍ സഹിച്ചാണ് സമരത്തിലേര്‍പ്പെട്ടത്. ബ്രാഹണ്യത്തിനെതിരെ ശക്തമായ നിലപാടെടുത്ത നേതാക്കളുടെ കൂട്ടത്തില്‍ മുന്നില്‍ത്തന്നെ കാണണം മന്നത്തെ- എന്‍എസ്എസ് പറയുന്നു.

Hot Topics

Related Articles