ചങ്ങനാശ്ശേരി : മാടപ്പള്ളി മൂങ്ങാക്കാവ് വീട്ടിൽ രമണൻ മകൻ രാഹുലിനെ (30) ആണ് 24..03.25 തീയ്യതി അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ ക്ളർക്കായി ജോലി ചെയ്തിരുന്ന ജില്ലാ ലേബർ സൊസൈറ്റി അമയന്നൂർ ശാഖയിൽ നിന്നുമാണ് പണം തട്ടിയത്. 2022 ജൂൺ, ജൂലൈ മാസങ്ങളിലാണ് പ്രതി ക്ളാർക്കായി ജോലി ചെയ്ത വന്നിരുന്ന കോട്ടയം ഡിസ്ട്രിക്ട് ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റി അമയന്നൂർ ബ്രാഞ്ചിലെ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും വ്യജഒപ്പിട്ട ചെക്ക് ഉപയോഗിച്ച് ജില്ലാ ലേബർ സൊസൈറ്റി അമയന്നൂർ ശാഖയിൽ നിന്നും 600,000 രൂപ പിൻവലിച്ചത്.
2023 ൽ ഓഡിറ്റ് സമയത്താണ് തട്ടിപ്പ് കണ്ടെത്തിയത്.സെക്രട്ടറിയുടെ പരാതിയെത്തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് ജോസ് , ഗ്രേഡ് എസ് ഐ ജേക്കബ് പി ജോയി , സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിജോ തോമസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.