കോട്ടയം : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ മുൻപിൽ ആശാവർക്കർ മാരുടെയും അങ്കനവാടി ജീവനക്കാരുടെയും വേതനം ഉൾപ്പെടെയുള്ള ആവശ്യങൾ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങൾക്ക് മുൻപിൽ ധർണാസമരം നടത്തുന്നു. കോട്ടയം നിയോജക മണ്ഡലത്തിലെ കോട്ടയം മുനിസിപ്പാലിറ്റിയുടെ മുൻപിൽ മാർച്ച് 26 ബുധനാഴ്ച രാവിലെ 10 മണിക്ക് ധർണാസമരം നടത്തുന്നു. ധർണ സമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തും.
Advertisements