തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രത്തിലെ ഉത്സവം : പന്തീരായിരം വഴിപാട് നടത്തി

തിരുവല്ല :  ശ്രീവല്ലഭമഹാക്ഷേത്രത്തിലെ തിരുവുത്സവത്തിൻ്റെ മുന്നോടിയായുള്ള പന്തീരായിരം വഴിപാട് നടത്തി.  പടറ്റിപ്പഴക്കുലകൾ തുകലശേരി മഹാദേവക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ ചൂളയിൽ നിക്ഷേപിച്ചു. ഇത്  ഇന്ന് പുലർച്ച ചൂളയിൽനിന്നു പൊട്ടിച്ച് ആദ്യത്തെ കുല തുകലശ്ശേരി മഹാദേവനു സമർപ്പിച്ചു.

Advertisements

ഇതിന് ശേഷം കുട്ടകളിലും തളികകളിലും നിറച്ച് നാമജപം, പഞ്ചവാദ്യം, വായ്ക്കുരവ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര നടത്തി. തുടർന്ന്  പളളിവേട്ടയാൽക്കവലവഴി വന്ന്  ഗോവിന്ദൻ  കുളങ്ങര ദേവിക്കുകൂടി പഴക്കുല സമർപ്പിച്ചു. ഇതിന് ശേഷം  ശ്രീവല്ലഭമഹാക്ഷേത്രത്തിലെത്തിച്ച്  നമസ്കാരമണ്ഡപത്തിൽ സമർപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവല്ല യോഗക്ഷേമസഭയുടെ ഉപസഭയിലെ അംഗങ്ങളായ ബ്രാഹ്മണർ വേദമന്ത്രങ്ങളും വിഷ്ണുസഹസ്രനാമവും ഉരുവിട്ടുകൊണ്ടാണ് പഴങ്ങൾ തയ്യാറാക്കിയത്. പന്തീരടിപ്പൂജയ്ക്കു് പഴങ്ങൾ ഭഗവാനു് നിവേദിച്ചു. നേദിച്ച പഴങ്ങൾ ഭക്തജനങ്ങൾക്കു പ്രസാദമായി നൽകി.

ധ്വജസ്തംഭത്തിനു മിന്നലേറ്റ സംഭവവുമായി ബന്ധപ്പെട്ടു നടത്തിയ ദേവപ്രശ്നത്തിൻ്റെ വിധിപ്രകാരമാണ് ചടങ്ങുകൾ നടത്തിയത്.  ശ്രീവല്ലഭസ്വാമി പ്രതിഷ്ഠിച്ച തുകലശ്ശേരി മഹാദേവന്  പ്രതിഷ്ഠാസമയത്ത്  ശ്രീവല്ലഭൻ നൽകിയ വാഗ്ദാനപ്രകാരമാണ് ചടങ്ങുകൾ നടക്കുന്നത് എന്നാണ് ഐതീഹ്യം.  ഇതിന്റെ ഭാഗമായി വർഷത്തിലൊരിക്കൽ മഹാദേവനെക്കാണാൻ ചെല്ലണം.  വനത്തിലുള്ള കുന്നിൻമുകളിലെ ക്ഷേത്രത്തിൽ അധിവസിക്കുന്നതിനാൽ നിത്യനിദാനത്തിനാവശ്യമായ പൂജാദ്രവ്യങ്ങൾ നിത്യവും നൽകിക്കൊള്ളാമെന്ന ഉറപ്പു നൽകുകയും ചെയ്തശേഷമാണ് ഭഗവാൻ മല്ലികാവനത്തിലേയ്ക്ക് യാത്രയായത്.  ആ പതിവുകൾ മുൻകാലത്തു നിത്യവും നടന്നുവന്നിരുന്നു. എന്നാൽ, പിൽക്കാലത്ത്  ഈ ചടങ്ങുകൾ നിന്നുപോയി.

ദേവപ്രശ്ന വിധിയെത്തുടർന്നാണ്  പൂർവകാലത്തു നടന്നരീതിയിൽ ചടങ്ങുകൾ നടന്നത്.  ഉണക്കലരി, ശർക്കര, പാൽ, നെയ്യ് തേൻ, കദളിപ്പഴം, ഉടയാടകൾ തുടങ്ങിയ മുപ്പതിൽപ്പരം പൂജാദ്രവ്യങ്ങൾ നാമജപം, വാദ്യമേളം ഇവയുടെ അകമ്പടിയോടെ  തുകലശ്ശേരി മഹാദേവനു സമർപ്പിച്ചു.

ചടങ്ങുകൾക്കു് ദേവസ്വം അസി.കമ്മീഷണർ കെ ആർ ശ്രീലത, സബ് ഗ്രൂപ് ഓഫീസർ കെ ആർ ഹരിഹരൻ, ബിജെപി ദേശീയ സമിതിയംഗം കെ ആർ പ്രതാപന്ദ്രവർമ, തിരുവല്ല നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ, നഗരസഭാംഗം മിനി പ്രസാദ്, ഗംഗ രാധാകൃഷ്ണൻ ,അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ പി  ശ്രീകുമാർ ശ്രീപദ്മം, ജോ.കൺവീനർ വി ശ്രീകുമാർ കൊങ്ങരേട്ട് , അംഗങ്ങളായ മോഹനകുമാർ കണിയാന്തറ, ഗണേശ് എസ് പിള്ള രാഗവില്ല, കെ എ സന്തോഷ് കുമാർ ലക്ഷ്മീനിവാസ്, പി എം നന്ദകുമാർ പിഷാരത്ത്, രാജശേഖരൻ നായർ ആറന്മുളക്കൊട്ടാരം, രാജീവ് രഘു രാഹുൽഭവൻ, മുൻ നഗരസഭാധ്യക്ഷൻ ആർ ജയകുമാർ, വികസനസമിതിയംഗങ്ങളായ കെ രാധാകൃഷ്ണൻ കൃഷ്ണവിലാസ്, എ കെ സദാനന്ദൻ ആഞ്ഞിലിക്കപ്പള്ളി, ആർ ഭാസി ഗൗരീശം, മുൻ നഗരസഭാംഗം രാധാകൃഷ്ണൻ വേണാട്, ശ്രീവല്ലഭേശ്വര അന്നദാന സമിതി പ്രസിഡൻ്റ് എൻ ശ്രീകുമാരപിള്ള മാവേലിമഠം, ട്രഷറർ എ സത്യനാരായണൻ, വൈസ് പ്രസിഡൻ്റ് രാജമ്മ രാഘവൻ നായർ, ഏകാദശി സംഘം സെക്രട്ടറി ശ്യാമളകുമാരി, ട്രഷറർ എം തങ്കമണിയമ്മ, ക്ഷേത്ര ജീവനക്കാരായ ആർ ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Hot Topics

Related Articles