ന്യൂനമർദം ശക്തിപ്രാപിക്കുന്നു; കേരളത്തിൽ ശനിയാഴ്ച മുതൽ കനത്ത മഴയ്ക്കു സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കൊച്ചി: ദക്ഷിണേന്ത്യയിൽ ന്യുനമർദം ശക്തിപ്പെടുന്നതിനാൽ കേരളത്തിൽ ശനിയാഴ്ച മുതൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 72 മണിക്കൂറിൽ വീണ്ടും ശക്തിപ്പെട്ട് വെൽമാർക്ഡ് ലോപ്രഷർ ആകുമെന്നാണ് ഇപ്പോഴത്തെ നിഗമനം. തുടർന്ന് ശ്രീലങ്കയ്ക്കും തമിഴ്നാടിനും ഇടയിലൂടെ സഞ്ചരിച്ച് മധ്യ, തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്ന് കരതൊടാനാണ് സാധ്യത.

Advertisements

ഈ സിസ്റ്റം അടുത്ത ദിവസങ്ങളിൽ ശ്രീലങ്കയിലും തമിഴ്നാട്ടിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണമാകും. വേനൽ മഴയെ ശക്തിപ്പെടുത്താൻ ഈ ന്യൂനമർദത്തിന് കഴിയും. ശ്രീലങ്കയിലും തമിഴ്നാട്ടിലുമാകും കൂടുതൽ മഴ നൽകുക. ഒറ്റപ്പെട്ട മഴ കേരളത്തിൽ മാർച്ച് അഞ്ചിനു ശേഷം ഉണ്ടാകും. കൂടുതലും തെക്കൻ കേരളത്തിനാണ് സാധ്യത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തവണ വേനൽ സീസണിന്റെ തുടക്കത്തിൽ തന്നെ ന്യൂനമർദം രൂപപ്പെട്ടത് വേനൽ ചൂടിന് ആശ്വാസമാകും.
ഇന്നു രാത്രി വൈകിയും നാളെയുമായി ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള വായുപ്രവാഹം തമിഴ്നാട്ടിലെത്തും. തമിഴ്നാടിന്റെ തീരപ്രദേശം വഴി തെക്കൻ തമിഴ്നാട്ടിലൂടെയാണ് കാറ്റിന്റെ ദിശ. ഇതിന്റെ ഒരു ഭാഗം കേരളത്തിലും പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ നൽകും.

കാലാവസ്ഥാ പ്രവചന മാതൃകകൾ ഈ മാസം 5 വരെ കേരളത്തിൽ വരണ്ട കാലാവസ്ഥയാണ് പ്രവചിക്കുന്നതെങ്കിലും പ്രാദേശിക അടിസ്ഥാനത്തിൽ മഴ സാധ്യത തള്ളിക്കളയാനാകില്ല. ന്യൂനമർദത്തിന്റെ സ്വാധീനം കേരളത്തെ നേരിയ തോതിലേ ബാധിക്കൂ. എന്നിരുന്നാലും ന്യൂനമർദ സ്വാധീനത്താൽ കരകയറുന്ന ഈർപ്പം തമിഴ്നാട്ടിലും കേരളത്തിലും മേഘരൂപീകരണത്തിന് കാരണമാകും.

ശനിയാഴ്ചയ്ക്ക് ശേഷമാണ് ഇത്തരം മഴക്ക് സാധ്യയുള്ളത്. വടക്കുകിഴക്കൻ കാറ്റിന്റെ ശക്തമായ സ്വാധീനം ന്യൂനമർദത്തിന്റെ ആനുകൂല്യം പൂർണമായ മഴയായി കേരളത്തിൽ ലഭിക്കുന്നതിന് തടസമാകും. എങ്കിലും തെക്ക്, മധ്യ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ ഇടത്തരമോ ആയ മഴ ശനി മുതൽ തിങ്കൾ വരെയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാം. വടക്കൻ കേരളത്തിലെ കിഴക്കൻ മേഖലയിൽ ഈ ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്.

Hot Topics

Related Articles