കോട്ടയം : ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭം ഉണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് തലയോലപ്പറമ്പ് സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ മലപ്പുറം സ്വദേശികളായ രണ്ട് പ്രതികളെ പിടികൂടി പോലീസ്. മലപ്പുറം വളാഞ്ചേരി പാലറ വീട്ടിൽ ഫഹത്ബിൻ (21),മലപ്പുറം വളാഞ്ചേരി തറമേൽ വീട്ടിൽ മുഹമ്മദ് അർഷാദ് (21) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
Advertisements
തലയോലപ്പറമ്പ് ഭൂതപുരം ഭാഗത്ത് ശ്രീലക്ഷ്മി വീട്ടിൽ രാമചന്ദ്രന്റെ പരാതിയിലാണ് നടപടി. 2024 ഒക്ടോബർ 24ന് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പ്രതികൾ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി പരാതിക്കാരനെ ഓൺലൈൻ ട്രേഡിങ് വഴി ലാഭം ഉണ്ടാക്കിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പല തവണകളായി 10 ലക്ഷം രൂപ മേടിച്ചെടുക്കുകയായിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി.