കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ ഒരാളെ കാപാ നിയമപ്രകാരം കരുതൽ തടങ്കലിനും മറ്റേയാളെ നാടുകടത്താനും ഉത്തരവായി. വൈക്കം മുത്തേടത്തുകാവ് ഭാഗത്ത് പുന്നമറ്റത്തിൽ വീട്ടിൽ കണ്ണൻ (ഹനുമാൻ കണ്ണൻ – 31)നെയാണ് കാപ്പാ നിയമപ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയത്. ഇയാൾ വൈക്കം പോലീസ് സ്റ്റേഷനിൽ ഏഴു ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മാടപ്പള്ളി വില്ലേജ് മാമ്മൂട് വലിയപറമ്പിൽ വീട്ടിൽ സുരേന്ദ്രൻ മകൻ രാഹുൽ സുരേന്ദ്രൻ (30)നെ യാണ് ആറ് മാസത്തേക്ക് കരുതൽ തടങ്കലിന് ഉത്തരവായിരിക്കുന്നത് ഇയാൾക്ക് തൃക്കൊടിത്താനം കറുകച്ചാൽ സ്റ്റേഷനുകളിലായി നാല് ക്രിമിനൽ കേസുകളുണ്ട്.
Advertisements