മലയാളി വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരിക്കുന്നതിന് ഒരു ദിവസം മുന്‍പുവരെ സമൂഹമാധ്യമങ്ങളില്‍ സജീവം; നടുക്കം മാറാതെ സുഹൃത്തുക്കള്‍

ദുബായ്: പ്രശസ്ത വ്‌ളോഗറും ആല്‍ബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്നൂവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 21 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് റിഫ ദുബൈയില്‍ എത്തിയത്.ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍ സംസ്‌കാരങ്ങള്‍ എന്നിവയായിരുന്നു റിഫയുടെ വ്‌ളോഗിലെ ഉള്ളടക്കങ്ങള്‍.

Advertisements

മരിക്കുന്നതിന് ഒരു ദിവസം മുന്‍പുവരെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍നിന്ന് ഭര്‍ത്താവിനൊപ്പം ഇന്‍സ്റ്റഗ്രാം സ്റ്റോറി ചെയ്തതാണ് അവസാന പോസ്റ്റ്. ഭര്‍ത്താവ് മെഹ്നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. ഒരു മകളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Hot Topics

Related Articles