അടൂർ:
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ മൊബൈൽ സെപ്റ്റേജ് യൂണിറ്റിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. മണിയമ്മ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന പ്രഭ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റ്റി. സരസ്വതി, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ആർ. തുളസീധരൻ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റന്മാരായ വി. എസ്. ആശ, സുശീല കുഞ്ഞമ്മ കുറുപ്പ്, ടി.വി. പുഷ്പവല്ലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആര്യ വിജയൻ, എ.പി. സന്തോഷ്, സുജ അനിൽ, പി.വി. ജയകുമാർ, ഷിബു. എസ്, വിമലമധു, കെ.ജി. ജഗദീശൻ, അഡ്വ : എ. താജുദീൻ, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ നിഫി. എസ്. ഹക്ക്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രജീഷ് ആർ. നാഥ് എന്നിവർ സംസാരിച്ചു.
മൊബൈൽ സെപ്റ്റേജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Advertisements