തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം സൗഹൃദം നടിച്ച് തട്ടിയെടുക്കുകയും, സോഷ്യൽ മീഡിയയിലുടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു യുവാക്കളെ പൊലീസ് പിടികൂടി. കൊടുങ്ങല്ലൂർ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി വീട്ടിൽ അശുതോഷ് (18), വലിയ വീട്ടിൽ ജോയൽ (18), പോനിശേരി വീട്ടിൽ ഷിനാസ് (19) എന്നിവരെയാണ് മതിലകം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.കെ.ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത രണ്ട് പേർ കൂടി ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ കൂടെ പഠിച്ചിരുന്ന വിദ്യാർത്ഥിനിയുടെ നഗ്‌നചിത്രമാണ് പ്രണയം നടിച്ച് കൈക്കലാക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. പെൺകുട്ടിയുടെ പേരും, സ്‌കൂളിന്റെ പേരും ചേർത്താണ് മറ്റു വിദ്യാർത്ഥികൾക്ക് അയച്ചു കൊടുത്തത്. ഇവർ അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ ബന്ധുക്കൾ ഇതറിഞ്ഞതോടെയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.