തിരുവനന്തപുരം: എമ്പുരാൻ സിനിമയുടെ ഉള്ളടക്കത്തെ ചൊല്ലി ബിജെപി യോഗത്തിൽ ചർച്ച. ഇന്ന് നടന്ന പാർട്ടി നേതൃയോഗത്തിലാണ് സിനിമയുടെ സെൻസറിങ്ങിൽ പാർട്ടി പ്രതിനിധികൾക്ക് വീഴ്ച്ച ഉണ്ടായോ എന്നു പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നത്. ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ചത്.
Advertisements
സെൻസർ ബോർഡിൽ ബിജെപി പ്രതിനിധികളില്ലെന്ന് പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. സിനിമയുടെ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച നടൻ മോഹൻലാൽ തൻ്റെ നല്ല സുഹൃത്താണെന്ന് യോഗത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും നിലപാടെടുത്തു. എമ്പുരാനെതിരെ പ്രചാരണം വേണ്ടെന്നും യോഗം തീരുമാനിച്ചു.