കോട്ടയം : ഈരാറ്റുപേട്ടയിൽ അടക്കാ മോഷണക്കേസിൽ പ്രതി പിടിയിൽ. ഈരാറ്റുപേട്ട പുത്തൻപുരയ്ക്കൽ വീട്ടിൽ അഫ്സൽ ഹക്കീമി ( 28 ) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഈരാറ്റുപേട്ട പുതിയറക്കൽ വീട്ടിൽ മുഹമ്മദ് റഫീഖിന്റെ കടയിൽ നിന്നും മാർച്ച് 26 നാണ് അടക്ക മോഷണം പോയതക്. പരാതിയിൽ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.
Advertisements
പ്രതി അഫ്സൽ പാലാ, ഈരാറ്റുപേട്ട,കടുത്തുരുത്തി,തിടനാട്,കറുകച്ചാൽ,പൊൻകുന്നം,മുട്ടം തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം മോഷണം,പിടിച്ചുപറി,അടിപിടിക്കേസുകളിലും പ്രതിയാണ്.2023 ൽ കാപ്പാ നിയമപ്രകാരം 6 മാസത്തേക്ക് ഇയാളെ നാടുകടത്തിയിട്ടുമുണ്ട്.മോഷണമുതൽ കണ്ടെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി.