ബലത്സംഗക്കേസ് ; ആള്‍ദൈവം ആസാറാം ബാപ്പുവിന് ഇടക്കാല ജാമ്യം; അതിജീവിതയുടെ സുരക്ഷ വര്‍ധിപ്പിച്ചു

ഷാജഹാന്‍പൂര്‍: ബലത്സംഗക്കേസില്‍ ജയിലിലായിരുന്ന ആള്‍ദൈവം ആസാറാം ബാപ്പുവിന് ജാമ്യം. 2013 ല്‍ 13 കാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്നതിനിടെയാണ് ജാമ്യം ലഭിച്ചത്. ചികിത്സയ്ക്ക് വേണ്ടി മൂന്ന് മാസത്തെ ഇടക്കാല ജാമ്യമാണ് നല്‍കിയിരിക്കുന്നത്. ജാമ്യം നല്‍കിയതിന് പിന്നാലെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. 

Advertisements

ആസാറാം ബാപ്പുവിന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. ജില്ലവിട്ട് പുറത്തേക്ക് പോവുകയാണെങ്കില്‍ പൊലീസിനെ അറിയിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് നിര്‍ദേശമുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2013 ലാണ് പെണ്‍കുട്ടി ആസാറാം ബാപ്പുവിനെതിരെ പീഡന പരാതി ഉന്നയിക്കുന്നത്. ജോധ്പൂരിലെ ആശ്രമത്തില്‍വെച്ച് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി. തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു. 2018 ല്‍ ആസാറാം കുറ്റക്കാരനാണെന്ന് കൊടതി കണ്ടെത്തി ജീവപര്യന്ത്യം ശിക്ഷിക്കുകയായിരുന്നു. നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് ഇയാള്‍ക്ക് ജാമ്യം നല്‍കിയത്. 

ഇതോടെ പെണ്‍കുട്ടിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കുകയും കുട്ടിയുടെ അച്ഛനും സഹോദരനും വ്യക്തിഗതമായി സുരക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പെണ്‍കുട്ടിയുടെ വീട്ടില്‍ സിസിടിവി സ്ഥാപിക്കുകയും ചെയ്തു. 

Hot Topics

Related Articles