കോട്ടയം: കോട്ടയം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായി എബി കുന്നപ്പറമ്പിൽ തിരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണിയിലെ സി.പി.ഐയിലെ ധാരണ പ്രകാരമാണ് എബിയെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായി തിരഞ്ഞെടുത്തത്. നേരത്തെ സി.പി.ഐയിലെ തന്നെ എൻ.എൻ വിനോദായിരുന്നു ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ. രണ്ടു വർഷം വീതം സ്ഥാനം വീതം വയ്ക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ സ്ഥിരം സമിതിയിലേയ്ക്കു ഇപ്പോൾ എബിയെ തിരഞ്ഞെടുത്തിരിക്കുന്നത്. യു.ഡി.എഫിലെ എം.എ ഷാജിയെ ആണ് എബി പരാജയപ്പെടുത്തിയത്.
Advertisements