മംഗളൂരു: ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മംഗലാപുരത്തിന് അടുത്ത് സുള്ള്യയിലെ മര്‍കഞ്ച ഗ്രാമത്തില്‍ നിന്നുള്ള ശ്രവ്യയാണ് എലിവിഷം കലര്‍ന്ന പേസ്റ്റ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കി ദാരുണ മരണത്തിന് കീഴടങ്ങിയത്.
ഫെബ്രുവരി 14 നാണ് സംഭവം. ഹിജാബ് വിവാദത്തെ തുടര്‍ന്ന് കോളേജ് അവധിയായതിനാല്‍ പുത്തൂര്‍ കോളേജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്നു ശ്രവ്യ സ്വന്തം വീട്ടിലായിരുന്നു അന്ന്. രാവിലെ ടൂത്ത് പേസ്റ്റിന് പകരം ബ്രഷില്‍ അബദ്ധത്തില്‍ എലിവിഷം പുരട്ടി പല്ലുതേക്കുകയായിരുന്നു. പറ്റിയ അബദ്ധം മനസ്സിലാക്കി, വെള്ളം ഉപയോഗിച്ച് വായ കഴുകിയെങ്കിലും പിറ്റേന്ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുത്തൂരിലെ ആശുപത്രിയില്‍ എത്തച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ വീട്ടിലെ കുളിമുറിയുടെ ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. അതിനടുത്തായി എലിവിഷവും വച്ചിരുന്നു. മുറിയില്‍ ഇരുട്ടായതിനാല്‍ ശ്രവ്യ ടൂത്ത് പേസ്റ്റിന് പകരം എലിവിഷം എടുക്കുകയായിരുന്നു.