ചങ്ങനാശേരി : രാജീവ് ചന്ദ്രശേഖര്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി. ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്.എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി. ബിജെപി നേതാക്കളായ എസ് സുരേഷ്, രാധാകൃഷ്ണ മേനോന് എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പെരുന്നയിലേക്ക് എത്തിയത്.
മറ്റ് രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനല്ല പകരം സുകുമാരന്‍ നായരുടെ അനുഗ്രഹം തേടാനാണ് എത്തിയതെന്ന് രാജീവ്ചന്ദ്രശേഖര്‍ പ്രതികരിച്ചു. കേരളത്തിന്റെ വികസനത്തിനായി എല്ലാവരും കൂടെ ഉണ്ടാകണം എന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. വഖഫ് ബില്ലിന് മുന്‍കാല പ്രാബല്യം ഇല്ല എന്ന വാദം തെറ്റാണ്. മുനമ്ബം ജനതയുടെ പ്രശ്നങ്ങള്‍ക്കൊപ്പം ആരാണ് നിന്നതെന്ന കാര്യം ഇതിനകം വ്യക്തമായെന്നും കേരളത്തിലെ എംപിമാര്‍ അവരുടെ കടമ നിര്‍വ്വഹിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസും സിപിഐഎമ്മും പാര്‍ലമെന്റില്‍ നുണ പ്രചരിപ്പിക്കുകയാണ് ചെയ്തത്. നാണംകെട്ട രാഷ്ട്രീയമാണ് അവര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, സുകുമാരന്‍നായരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലെത്തിയാകും കൂടിക്കാഴ്ച നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.