കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും മൊഴി എടുത്തു. എന്‍ ഐ എ ആണ് കൊച്ചിയില്‍ ഇരുവരുടേയും മൊഴി എടുത്തത്. ജയില്‍ മോചിതയായ ശേഷം സ്വപ്ന സുരേഷ് അടക്കം മാധ്യമങ്ങളിലൂെ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മൊഴിയെടുത്തതെന്നാണ് സൂചന.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എം ശിവശങ്കറിന് അറിയാമെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ ഐ എ കേസില്‍ ശിവശങ്കറിനെ നേരത്തെ പ്രതിചേര്‍ത്തിരുന്നില്ല .ഈ സാഹചര്യത്തില്‍ എം ശിവശങ്കറിന് എല്ലാം അറിയാമായിരുന്നെന്ന സ്വപ്നയുടെ വെളിപ്പെടുത്തലില്‍ എത്രത്തോളം വാസ്തവം ഉണ്ടെന്ന് പരിശോധിക്കുകയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ ലക്ഷ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെ വേട്ടയാടിയെന്ന് പുസ്തകത്തില്‍ ശിവശങ്കരന് ആരോപിക്കുമ്പോഴാണ് പിടിക്കപ്പെടുമെന്നായപ്പോള്‍ തന്നെ ശിവശങ്കരന് തള്ളിക്കളഞ്ഞ കഥ സ്വപ്ന പുറത്ത് പറഞ്ഞത്.യുഎഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. സ്പെയ്സ് പാര്‍ക്കില്‍ ജോലി നേടിയതും ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും താന്‍ ഇരയാണെന്നും സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.