ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി ലഹരി വിരുദ്ധ സെമിനാർ നടത്തി

തിരുവല്ല :
ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി പത്തനംതിട്ട ജില്ലയും സെൻറ് തോമസ് ഇവാഞ്ചലയ്ക്കൽ ചർച്ച് ഓഫ് ഇന്ത്യ സൺഡേ സ്കൂൾ പ്രവർത്തന ബോർഡും സംയുക്തമായി നടത്തിയ ലഹരിവിരുദ്ധ സെമിനാർ ബോധവൽക്കരണവും മഞ്ചാടി സെൻറ് തോമസ് ഇവാഞ്ചലിക്കൽ സഭ ആസ്ഥാനത്ത് നടത്തി. ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവല്ലാ സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് ഉദ്ഘാടനം ചെയ്തു. തിരുവല്ല സബ് ഇൻസ്പെക്ടർ പോലീസ് ഉണ്ണികൃഷ്ണൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. പത്തനംതിട്ട ജില്ല ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി ജില്ലാ പ്രസിഡണ്ട് കുര്യൻ ചെറിയാൻ മുഖ്യപ്രഭാഷണവും റെവ.സജി എബ്രഹാം വിഷയ അവതരണവും നടത്തി. 400 ഓളം യുവതി യുവാക്കൾ ലഹരിവിരുദ്ധ സെമിനാറിലും ലഹരി വിരുദ്ധ പ്രതിജ്ഞയിലും പങ്കെടുത്തു.

Advertisements

Hot Topics

Related Articles