കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം ബൈക്കിൽ കറങ്ങി നടന്ന് വീണ്ടും കഞ്ചാവ് വില്പന : ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പാണ്ടി ജയനെ വീണ്ടും കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്ത് പാലാ എക്സൈസ് റേഞ്ച് ടീം

പാലാ : കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ബെക്കിൽ കറങ്ങി നടന്ന് വീണ്ടും കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി പിടിയിൽ. മീനച്ചിൽ പുലിയന്നൂർ കെഴുവംകുളം വലിയ പറമ്പിൽ വീട്ടിൽ ജയൻ വി ആറി (പാണ്ടി ജയൻ- 46) നെയാണ് പാലാ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശ് ബി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Advertisements

ഏപ്രിൽ മൂന്നിന് കടപ്പാട്ടൂർ ഭാഗത്ത് നടത്തിയ പട്രോളിങ്ങിനിടെ 55 ഗ്രാം കഞ്ചാവുമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ്‌ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന് വില്പന നടത്തുകയായിരുന്നു ഇയാൾ. നിരവധി ക്രിമിനൽ കേസുകളിലും, നാർക്കോട്ടിക് കേസുകളിലും പ്രതിയാണ് ഇയാൾ എന്ന് എക്സൈസ് സംഘം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും ഇയാൾ ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തി വരികയായിയിരുന്നു.
കടപ്പാട്ടൂർ ഭാഗത്ത് പട്രോളിങ്ങിനിടെ ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളിൽ നിന്നും 55 ഗ്രാം കഞ്ചാവും കണ്ടെത്തി.

ഒരു വർഷം മുൻപ് മുത്തോലി ഭാഗത്ത് 30 ഗ്രാം കഞ്ചാവ് കൈവശം വച്ച് വിൽപ്പന നടത്തിയതിനും, കഴിഞ്ഞ ഫെ ബ്രുവരിയിൽ മോനിപ്പള്ളി ഭാഗത്ത് വച്ച് 50 ഗ്രാം കഞ്ചാവ് കൈവശം വിൽപ്പന നടത്തിയ കുറ്റത്തിനും എക്സസൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള പാലാ റേഞ്ച് എക്സൈസ് പാർട്ടി ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. കൂടാതെ പാലാ എക്സൈസ് സർക്കിൾ ഓഫീസിലും ഇയാൾക്കെതിരെ കഞ്ചാവ് കേസ് നിലവിലുണ്ട്. ഈ കേസ്സുകളിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം ഇയാൾ വീണ്ടും ഗഞ്ചാവ് വിൽപ്പന സജീവമായി തുടരുക കയായിരുന്നു. ചെറിയ അളവിൽ കഞ്ചാവുമായി പിടിക്കപ്പെട്ടാൽ എളുപ്പത്തിൽ ജാമ്യം കിട്ടും എന്നതിനാൽ ഇയാൾ കൂടിയ അളവിൽ ഗഞ്ചാവ് കൈവശം വയ്ക്കുകയില്ല. 500 രൂപയുടെ പായ്ക്കറ്റുകൾ ആക്കിയാണ് ഇയാൾ കഞ്ചാവ് വില്പന നടത്തി വന്നിരുന്നത്..

റെയ്‌ഡിൽ പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശ് ബി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ കെ വി, പ്രിവെന്റീവ് ഓഫീസർ മനു ചെറിയാൻ, വനിതാ സിവിൽസ് ഓഫീസർ പ്രിയ കെ ദിവാകരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അക്ഷയ് കുമാര്‍ എം, ഹരികൃഷ്ണൻ വി, അനന്തു ആർ, ധനുരാജ് പിസി, സിവിൽ എക്സൈസ് ഡ്രൈവർ സുരേഷ് ബാബു വി ആർ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles