തിരുവനന്തപുരം: ആറ്റിങ്ങളലിൽ യുവാവിന്റെ മരണത്തിന് ഇടയാക്കിയ ബൈക്ക് അപകടത്തിൽ ഉൾപ്പെട്ട ലോറി കത്തി. ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ വിദ്യാർഥിയാണ് മരിച്ചത്. ഇയാളുടെ ബൈക്കിലിടിച്ച ലോറി അപകടത്തെ തുടർന്ന് കത്തി നശിക്കുകയായിരുന്നു.
കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളജിലെ വിദ്യാർഥി അയിലം സ്വദേശി അച്ചു ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. കാർഗോ കയറ്റി വന്ന ലോറിയും അപകടത്തിൽ പെട്ട ബൈക്കും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. എതിർ ദിശയിൽ നിന്ന് വാനഹത്തെ മറികടന്നുവന്ന മറ്റൊരു വാഹനം ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ലോറയ്ക്കടിയിൽ കുടുങ്ങുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബൈക്കുമായി അൽപദൂരം ലോറി നീങ്ങിയതോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. ലോറി ഡ്രൈവർ ക്യാബിനിൽ നിന്ന് ഇറങ്ങിയോടി. നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും ആറ്റിങ്ങൽ പൊലീസ് ഉദ്യോഗസ്ഥരും എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിൽ ബൈക്കും ലോറിയും പൂർണമായി കത്തി നശിച്ചു. ബൈക്കിനാണ് ആദ്യം തീപിടിച്ചത്. ഇതിൽ നിന്ന് ലോറിയിലേക്ക് തീ പടർന്നു.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതതടസ്സമുണ്ടായി. എറണാകുളത്ത് നിന്ന് പാഴ്‌സലുകളുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറെ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.