മലയാളി പി ജി ദന്തൽ വിദ്യാർത്ഥിയെ പീഡിപ്പിച്ചു : കോളേജ് പ്രൊഫസർക്ക് എതിരെ പരാതി

ഹരിയാന : പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ് (PGIDS), റോഹ്‌തക്-ൽ നിന്നും അതിക്രമം സംബന്ധിച്ച കേസാണ് പുറത്ത് വന്നിരിക്കുന്നത്. സ്ഥാപനത്തിലെ OMFS വിഭാഗത്തിലെ അധ്യാപകനായ ഡോ. രവീന്ദർ സോളാക്കി, കേരളത്തിൽ നിന്നുള്ള പി.ജി വിദ്യാർത്ഥിയായ Dr ജിഷ്ണു മോഹനെ മാനസികവും ശാരീരികവും സാമൂഹികമായി പീഡിപ്പിച്ചു എന്നാണ് പരാതി.

Advertisements

സംസ്ഥാനത്തെ വിവിധ വിദ്യാർത്ഥി സംഘടനകൾ നൽകിയ വിവരപ്രകാരം, ഈ വിദ്യാർത്ഥിക്ക് നിരന്തരമായ മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ലിനിക്കൽ റൗണ്ടുകൾക്കിടെ, ഡോ.രവിന്ദർ സോളാങ്കി വിദ്യാർത്ഥിയെ രോഗികൾക്കും, മറ്റു വിദ്യാർത്ഥികൾക്കും മുൻപിൽ അധിക്ഷേപിക്കുകയും, കൈയേറ്റം ചെയ്യുകയും ചെയ്തതായി ആരോപണം ഉണ്ട്.

“എനിക്ക് ദിവസേനയുള്ള അപമാനങ്ങളും വിദ്വേഷപരവും ഉള്ള സമീപനങ്ങൾ എന്റെ ആത്മവിശ്വാസം തകർത്തിരിക്കുന്നു, അത് ആത്മഹത്യ ലേക്ക് വരെ തള്ളി വിടുന്നു ,അദ്ദേഹം വിദ്യാർത്ഥികളെ വീട്ടു വേലക്കാർ ആയിട്ടാണ് കാണുന്നത് ” എന്നാണ് വിദ്യാർത്ഥി പ്രതികരിച്ചത്.

സംഭവം വിദ്യാർത്ഥി സമൂഹത്തിൽ വലിയ പ്രതിഷേധങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.രാഷ്ട്രീയ, സാമ്പത്തിക, പിൻബലം ഉള്ള വിക്രം സോളങ്കി യുടെ എതിരെ മുമ്പ് പല പരാതികൾ ഉണ്ടായിരുന്നു അതൊന്നും വേണ്ട ഫലം കണ്ടില്ല.

സംഭവത്തെ കുറിച്ച് ഡോ. രവീന്ദർ സോളക്കിയുടെ പ്രതികരണം ലഭ്യമാക്കിയിട്ടില്ല.അന്വേഷണ കമ്മിറ്റിയുടെ പരിഗണനയിലാണ് ഇപ്പോൾ പരാതി.കേരള സർക്കാരിൽ നിന്നും വേണ്ട പിന്തുണ കിട്ടുമെന്ന പ്രക്ഷയിലാണ് വിദ്യാർത്ഥി.

ഇത് പോലെയുള്ള സംഭവങ്ങൾ രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധികാര ദുരുപയോഗവും വിവേചനപരമായ സമീപനങ്ങളും സംബന്ധിച്ച ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നവയാണ്.

സംഭവത്തിൽ പ്രൈവറ്റ് ഡെന്റൽ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ, കേരള ഘടകം പ്രതിഷേധം രേഖപ്പെടുത്തി.

Hot Topics

Related Articles