കണ്ണൂർ: തളിപ്പറമ്ബില്‍ 12കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാൻഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ്.പുളിപ്പറമ്ബ് തോട്ടാറമ്ബിലെ സ്‌നേഹ മെർലിൻ (23)നെതിരെയാണ് തളിപ്പറമ്ബ് പോലീസ് കേസെടുത്തത്. നേരത്തെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സഹോദരനെയാണ് സ്‌നേഹ പീഡിപ്പിച്ചത്.
കഴിഞ്ഞ ദിവസും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌നേഹക്കെതിരെ വീണ്ടും കേസെടുത്തത്. കഴിഞ്ഞ മാസമാണ് സ്‌നേഹക്കെതിരെ ആദ്യ പോക്‌സോ കേസെടുത്തത്. സ്‌കൂളില്‍ വച്ച് 12 വയസുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചപ്പോഴാണ് വിവരങ്ങള്‍ പുറംലോകം അറിയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാഗില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണില്‍ സംശയാസ്പദമായ ദൃശ്യങ്ങള്‍ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്നാണ് പെണ്‍കുട്ടിയുടെ സഹോദരനായ 15കാരൻ ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്.
ഫെബ്രുവരിയിലായിരുന്നു സ്നേഹ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സ്നേഹയുടെ പേരില്‍ തളിപ്പറമ്ബ് പോലീസ് സ്റ്റേഷനില്‍ മുൻപും പോക്സോ കേസുണ്ട്. സിപിഐ കണ്ണൂർ ജില്ലാ കൗണ്‍സില്‍ അംഗം കെ.മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്.