കാസര്‍കോട്: ഒരേ സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഇതിനോടനുബന്ധിച്ച് ഏഴ് പോക്സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കാസര്‍കോട് ജില്ലയിലെ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഏഴ് കുട്ടികള്‍ പരാതി നല്‍കിയതോടെ പോലീസ് ഏഴ് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സ്‌കൂളില്‍ നടത്തിയ പോക്സോ ബോധവത്കരണ പരിപാടിക്ക് പിന്നാലെയാണ് കുട്ടികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആര്‍ക്കെങ്കിലും നേരെ പീഡന ശ്രമങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തുറന്ന് പറയണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബോധവത്കരണ ക്ലാസില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കൗണ്‍സിലിംഗ് നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ പീഡനം വിവരം തുറന്നു പറയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അല്‍വാസികളും അകന്ന ബന്ധത്തില്‍പ്പെട്ടവരും പീഡിപ്പിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തിയത്. നാല് വര്‍ഷം മുമ്പ് വരെയുള്ള സംഭവങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുമ്പോഴായിരുന്നു പീഡനം നടന്നതെന്നും കുട്ടികള്‍ മൊഴി നല്‍കി.