വൈ എം സി യുടെ സൗഹൃദ ഫുട്ബോൾ മത്സരം നാളെ

തിരുവല്ല: വൈ എം സി യുടേയും വൈ എം സി എ തിരുവല്ല റീജിയൻ സ്പോർട്സ് ആൻഡ് ഗെയിംസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ ലോകാരോഗ്യ ദിനത്തിൽ ലഹരിക്കെതിരെ സന്ദേശം ഉയർത്തി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. മുൻ ഇന്ത്യൻ ഗോൾ കീപ്പർ റിട്ട. എസ്പി കെ ടി ചാക്കോ നയിക്കുന്ന പോലീസ് ടീമും ഡോ. റെജിനോൾഡ് വർഗീസ് നയിക്കുന്ന മുൻകാല ഫുട്ബോൾ താരങ്ങൾ അടങ്ങുന്ന ടീമും തമ്മിൽ 7-ാം തീയതി 4 മണിക്ക് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ മത്സരം നടക്കും.

Advertisements

Hot Topics

Related Articles