കരുത്തായി എമ്പുരാൻ;  ബോക്സ് ഓഫീസില്‍ വീണ്ടും ആ അപൂര്‍വ്വ നേട്ടവുമായി മോഹന്‍ലാല്‍;  ഔദ്യോഗിക പ്രഖ്യാപനം

മലയാള സിനിമയില്‍ ബോക്സ് ഓഫീസില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയിട്ടുള്ള താരം മോഹന്‍ലാല്‍ ആണ്. മോളിവുഡിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറും അദ്ദേഹം തന്നെ. ഹൈപ്പില്‍ എത്തുന്ന ഒരു മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് സാധ്യത തിയറ്റര്‍ വ്യവസായത്തെ ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു എമ്പുരാന്‍. മറ്റ് നിരവധി കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചുകൊണ്ടാണ് ചിത്രം മലയാളത്തിലെ ഏറ്റവും കളക്റ്റ് ചെയ്യുന്ന ചിത്രമായി മാറിയത്. ഒപ്പം 250 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള ചിത്രമായും എമ്പുരാന്‍ മാറി. ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ മറ്റൊരു സവിശേഷ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഈ മോഹന്‍ലാല്‍ ചിത്രം.

Advertisements

കേരളത്തില്‍ നിന്ന് മാത്രമായി 80 കോടിയില്‍ അധികം ഗ്രോസ് കളക്ഷന്‍ നേടിയിരിക്കുകയാണ് ചിത്രം. മലയാള സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ഇതിന് മുന്‍പ് രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഒരു മോഹന്‍ലാല്‍ ചിത്രം തന്നെയാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയിട്ടുള്ളത്. 2016 ല്‍ പുറത്തെത്തിയ പുലിമുരുകന്‍ ആയിരുന്നു അത്. പിന്നീട് മറ്റൊരു ചിത്രവും സമാന നേട്ടം സ്വന്തമാക്കി. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന 2018 എന്ന ചിത്രമായിരുന്നു അത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം റീ എഡിറ്റഡ് പതിപ്പ് എത്തിയതിന് ശേഷം കളക്ഷനില്‍ കാര്യമായി ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും ചിത്രത്തിന് തിയറ്ററുകളില്‍ ഇപ്പോഴും ആളുണ്ട്. മലയാളി സിനിമാപ്രേമികളുടെ തിയറ്ററുകളിലെ ഫസ്റ്റ് ചോയ്സ് ഇപ്പോഴും എമ്പുരാന്‍ ആണ്. വിഷു റിലീസുകള്‍ എത്തുന്നതോടെയാണ് ഇതിന് മാറ്റമുണ്ടാവാനുള്ള സാധ്യത. സമീപകാല മലയാള സിനിമയില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രവും എമ്പുരാന്‍ തന്നെ.

Hot Topics

Related Articles