വൈക്കം: ഉദയനാപുരം നാനാടത്ത് മൂന്നാഴ്ച മുമ്പ് വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിർത്താതെ കടന്നുകളഞ്ഞ ഓട്ടോ റിക്ഷ പോലീസ് പിടികൂടി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാനാടത്തു പ്രസ് നടത്തിയിരുന്ന വിജയൻ ( 62) ഒരാഴ്ച മുമ്പ് മരിച്ചു. വൈക്കം സി ഐ സുഖേ ഷിൻ്റെ നേതൃത്വത്തിൽപോലീസ് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്തു നിന്ന് ഓട്ടോറിക്ഷ പിടികൂടിയത്.
Advertisements