മാലിന്യ മുക്ത നവകേരളം കോട്ടയം ജില്ലാ തല പ്രഖ്യാപനം : കോട്ടയം ജില്ലാഭരണകൂടവും കോട്ടയം ജില്ലാ ചിത്രകലാ പരിഷത്തും സംയുക്തമായി ചിത്ര രചന നടത്തി

കോട്ടയം : മാലിന്യ മുക്ത നവകേരളം കോട്ടയം ജില്ലാ തല പ്രഖ്യാപനത്തിന്റെ ഭാഗമായി കോട്ടയം ജില്ലാഭരണകൂടവും കോട്ടയം ജില്ലാ ചിത്രകലാ പരിഷത്തും സംയുക്തമായി കോട്ടയം തിരുനക്കര മൈതാനത്തു ചിത്ര രചന സംഘടിപ്പിച്ചു . പരിപാടിയിൽ കോട്ടയം ചിത്രകല പരിഷത്ത് പ്രസിഡന്റ് ഫാദർ റോയ് .എം .തോട്ടം, വൈസ് പ്രസിഡന്റ് തോമസ് രാമപുരം, സെക്രട്ടറി ഉഷാകുമാരി എൻ. എൻ., ജോയിന്റ് സെക്രട്ടറി രാജീവ് ചമ്പക്കര, ട്രഷറർ ചന്ദ്രമ്മ .വി എസ്‌ ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മോഹനൻ കടനാട്, ശുഭ .എസ്‌ .നാഥ്, സിസ്റ്റർ മറിയക്കുട്ടി , കുട്ടൻ തൃശൂർ, എന്നിവർ പങ്കെടുത്തു. മാലിന്യ മുക്ത വിഷയം ആസ്പദമാക്കി വരച്ച ചിത്രങ്ങളിൽ മാലിന്യ കൊണ്ടുള്ള , വിപത്തുകൾ ,മാലിന്യ നിർമാർജന ഉപാധികൾ , മാലിന്യ നിർമാർജനത്തിന് ശേഷം പ്രകൃതിക്കു ലഭിക്കുന്ന നന്മ എന്നിവ വർണങ്ങളായി മാറി .ഇലകൾ ചിത്രം കൂട്ടുന്നതിനുള്ള പാലറ്റ്‌ ആയി ഉപയോഗിച്ച് ചിത്രകാരർ മാലിന്യ മുക്ത ചിത്രരചന നടത്തി .ഇതിൽ പങ്കെടുത്ത കലാകാരർക്ക് ജില്ലാഭരണ കൂടം ആദരവ് നൽകി .

Advertisements

Hot Topics

Related Articles