കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ എട്ട് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ എട്ട് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന തങ്ങാശേരി, നീറിക്കാട്, ആറുമാനൂർ, പുളിഞ്ചുവട്, നെടുങ്കരി, കൊങ്ങാണ്ടൂർ ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ക്യാമൽ , തെങ്ങോലി, തകടിയേൽ, മാമ്പതി, മാമുണ്ട, കണ്ണംകുളം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Advertisements

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൊച്ചുറോഡ്, എസ്.സി.കവല , കുളിക്കടവ്, പാലമറ്റം, മാടത്താനി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പാലക്കലോടിപ്പടി,കൊച്ചുമറ്റം എന്നീ ട്രാൻസ്‌ഫോർമറുകളി ൽ ന് രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൂട്ടിയാനി, കണ്ണാടിയുറുമ്പ് ഭാഗങ്ങളിൽ രാവിലെ 8.00 മുതൽ 4.00 വരെ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലട്രിക്കൽ സെക്ഷൻ പരിധിയിലുള്ള,ഇളംപള്ളി ,മാണിക്കുന്നം,മുഞ്ഞനാട്,മുഞ്ഞനാട് എൻഎസ്എസ് ,തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ തലപ്പലം, തലപ്പലം സ്കൂൾ, ഓലായം എന്നീ ഭാഗങ്ങളിൽ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പ്ലാന്തോട്ടം ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും സബീന കോൺവെൻ്റ് , ബി ടി കെ സ്കൂൾ , ളായിക്കാട് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന എൽ പി എസ്, പാം സ്പ്രിങ് വില്ല , ക്യു ആർ എസ് , ക്രോമ , എം എൽ എ പടി , പള്ളിക്കുന്ന് , ലൈഫ് മിഷൻ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 3 വരെയും വല്യൂഴം ട്രാൻസ്ഫോമരിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പരിയാരം, തോംസൺ ബിസ്ക്കറ്റ്, ട്രാൻസ്ഫോർമറുകളിൽ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോട്ടെക്സ്, മുരിങ്ങോട്ടുപടി, കൊശമറ്റം കവല, അർച്ചന ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാരമൂട്, പതിനഞ്ചിപ്പടി ട്രാൻസ്ഫോർമറുകളിൽ 9മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പാലത്തിങ്കൽ തോപ്പ് ട്രാൻസ്ഫോമി നാളെ രാവിലെ 09:00 മുതൽ ഉച്ചകഴിഞ്ഞ് 03:00 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,ഹെഡ് പോസ്റ്റ്‌ ഓഫീസ്, അഭിനയ എച്ച് ടി, പോപ്പുലർ, ധന്യ രമ്യ എച്ച് ടി, വിജയാനന്ദ, ശാസ്തവട്ടം,എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ യും, പെരുന്ന ഈസ്റ്റ്‌, മലേക്കുന്നു, എന്നീ ട്രാൻസ്‌ഫോർമറിൽ രണ്ട് മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.

Hot Topics

Related Articles