അയൽ വീട്ടിൽ എത്തി ബഹളം വച്ചു : ചോദ്യം ചെയ്ത വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ചു : കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

അന്തിക്കാട്: പെരിങ്ങോട്ടുകരയില്‍ വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍.കാതിക്കുടത്ത് വീട്ടില്‍ ലീലയെ (63) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും ഗുണ്ട ലിസ്റ്റില്‍പെട്ടയാളുമായ പെരിങ്ങോട്ടുകര സ്വദേശിയായ അയ്യാണ്ടി വീട്ടില്‍ കായ്ക്കുരു എന്നു വിളിക്കുന്ന രാഗേഷിനെ (37) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

പെരിങ്ങോട്ടുകര സ്വദേശിനിയായ പറമ്ബില്‍ വീട്ടില്‍ സൗമ്യയുടെ മകൻ ആദിത്യകൃഷ്ണ രാഗേഷിന്റെ സംഘത്തില്‍പ്പെട്ടയാളെ തെറി വിളിച്ചതിലെ വൈരാഗ്യത്താല്‍ രാഗേഷിന്റെ സംഘത്തില്‍പ്പെട്ട ഷാജഹാൻ (30), ശ്രീബിൻ (23) എന്നിവർ കഴിഞ്ഞ മാസം 17ന് വൈകീട്ട് 4.30 ഓടെ സൗമ്യയുടെ വീട്ടുമുറ്റത്ത് വടിവാളുമായെത്തി മകനെ കിട്ടിയില്ലെങ്കില്‍ നിന്നെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുനു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സൗമ്യയുടെ വല്ല്യമ്മ ലീല വന്ന് എന്തിനാണ് ബഹളം വെക്കുന്നതെന്ന് ഇവരോട് ചോദിച്ചപ്പോള്‍ ഷാജഹാൻ വടിവാള്‍ കൊണ്ട് ലീലയുടെ ഇടത് കൈപ്പത്തിയുടെ മുകളിലായി വെട്ടുകയായിരുന്നു. വെട്ടേറ്റ് എല്ല് പൊട്ടിയ സംഭവത്തില്‍ സൗമ്യയുടെ പരാതിയില്‍ അന്തിക്കാട് പൊലീസ് കേസടുക്കുകയായിരുന്നു.

ഈ കേസ് അന്വേഷിക്കുന്നതിനിടയില്‍ കേസിലെ പ്രതി ശ്രീബിനെ രക്ഷപ്പെടാൻ സഹായിച്ചതിന് ചാഴൂർ സ്വദേശികളായ വാഴപുരക്കല്‍ വീട്ടില്‍ അഖില്‍ (24), മഠത്തില്‍ വീട്ടില്‍ ഹരികൃഷ്ണൻ (24) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.

ഷാജഹാനെയും ശ്രീബനെയും കൃത്യത്തിന് പ്രേരിപ്പിച്ചയച്ചത് രാഗേഷാണെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ ഈയടുത്താണ് കാപ്പ കേസ് കഴിഞ്ഞ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. പിന്നീട് എറണാകുളം തൃക്കാക്കരയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

തൃശൂർ റൂറല്‍ ജില്ല പോലീസ് മേധാവി കൃഷ്ണ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃക്കാക്കരയില്‍ നിന്ന് പ്രതിയെ പൊലീസ് പിടികൂടിയത്. കളമശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലത്തീഫ്, ക്രൈം സ്ക്വാഡ് അംഗം മാഹിൻ അബൂബക്കർ, ഡ്രൈവർ സി.പി.ഒ ആദർശ്, എളമക്കര പൊലീസ് സ്റ്റേഷൻ സി.പി.ഒ ഐ.എസ്. അനീഷ് എന്നിവരുടെ സഹായത്തോടെയാണ് അന്തിക്കാട് സബ് ഇൻസ്പെക്ടറും സംഘവും രാഗേഷിനെ പിടികൂടിയത്.

രാഗേഷിന് അന്തിക്കാട്, ചേർപ്പ്, കയ്പമംഗലം, തൃശൂർ വെസ്റ്റ്, പാവറട്ടി, എറണാകുളം നോർത്ത്, വിയ്യൂർ, കാട്ടൂർ, ചാവക്കാട്, നെടുപുഴ, ഗുരുവായൂർ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, അടിപിടി, കാപ്പ എന്നിങ്ങനെ 64 ക്രിമിനല്‍ കേസുകളുണ്ട്.

അന്വേഷണ സംഘത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ. ജി. സുരേഷ്, അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എസ്. സരിൻ, സബ് ഇൻസ്പെക്ടർമാരായ കെ.എസ്. സുബിന്ദ്, എം. അരുണ്‍ കുമാർ, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ, എം.എം. മഹേഷ്, അനൂപ്, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, സുർജിത്ത് സാഗർ, എം.യു. ഫൈസല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Hot Topics

Related Articles