കോട്ടയം: അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ്ഓയിലിന് വില തകർന്നടിയുമ്പോൾ ഡീസലിനും പെട്രോളിനും വില കുറക്കാതെ കേന്ദ്രനികുതി വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു പറഞ്ഞു.കോട്ടയത്ത്
സിപിഐ 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കോട്ടയം ടൗൺ ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
Advertisements
യോഗത്തിൽ ലോക്കൽ സെക്രട്ടറി അഡ്വ.നിധിൻ സണ്ണി അലക്സ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.കെ.കൃഷ്ണൻ വി.കെ.സന്തോഷ്കുമാർ മണ്ഡലം സെക്രട്ടറി ടി.സി. ബിനോയി അഡ്വ.ജിതേഷ് ബാബു എൻ.എൻ.വിനോദ് എബികുന്നപ്പറമ്പിൽ എന്നിവർ സംസാരിച്ചു.സമ്മേളനം ലോക്കൽ സെക്രട്ടറിയായി അഡ്വ.നിധിൻ സണ്ണി അലക്സിനെ തിരഞ്ഞെടുത്തു.