ചെമ്പ് പഞ്ചായത്ത് ലൈഫ് പദ്ധതി വീടുകളുടെ താക്കോൽ ദാനവും ഇരുചക്ര വാഹനങ്ങളുടെ വിതരണവും നടത്തി : മന്ത്രി എം.ബി.രാജേഷ് വിതരണം ചെയ്തു

ചെമ്പ്: ചെമ്പ് പഞ്ചായത്ത് ലൈഫ് പദ്ധതി വീടുകളുടെ താക്കോൽ ദാനവും സ്വയം തൊഴിലിനായി യുവതി യുവാക്കൾക്ക് ഇരുചക്ര വാഹനങ്ങളുടെ വിതരണവും നടത്തി. മന്ത്രി എം.ബി. രാജേഷ് ലൈഫ് വീടുകളുടെ താക്കോൽ ദാനവും ഇരുചക്ര വാഹന വിതരണോദ്ഘാടനവും നിർവഹിച്ചു.

Advertisements

പിണറായി സർക്കാരിൻ്റെ കാലാവധി പൂർത്തിയാകുമ്പോൾ ലൈഫ് പദ്ധതിയിൽ ആറര ലക്ഷം വീടുകൾ പൂർത്തികരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു അധ്യക്ഷതവഹിച്ചു. 11-ാം വാർഡിൽ നിർമ്മിച്ച അങ്കണവാടിയുടെ ഉദ്ഘാടനം, സ്വയം തൊഴിലിനായി യുവതി യുവാക്കൾക്ക് ഇരുചക്ര വാഹന വിതരണം എഫ്എച്ച് സിമെയിൻ സെൻ്റർ കെട്ടിട ശിലാസ്ഥാപനം എന്നിവയും മന്ത്രി നിർവഹിച്ചു.യോഗത്തിൽ അതി ദരിദ്ര വിഭാഗത്തിലെ ഗുണഭോക്താവിന് ഭവന നിർമ്മാണത്തിനുള്ള ഭൂമിയുടെ രേഖകൾ കൈമാറൽ, എനാദി സബ് സെൻ്റർ നിർമാണത്തിന് സൗജന്യമായി ലഭിച്ച ഭൂമിയുടെ രേഖകൾ സ്വീകരിക്കൽ എന്നിവയും നടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ.രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ശീമോൻ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പഞ്ചായത്ത് സെക്രട്ടറി ജ്യോതിലക്ഷ്മി, ടി.ആർ. സുഗതൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles