മാള: മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പതിനാറുകാരി മരിച്ചു. മാള വെണ്ണൂര്‍ സ്വദേശി ഐക്കരപ്പറമ്പില്‍ സുബ്രഹ്‌മണ്യന്റെ മകള്‍ ദിയ ആണ് മരിച്ചത്. ആത്മഹത്യ ശ്രമത്തിനിടെ 70 ശതമാനത്തോളം പൊള്ളലേറ്റ ദിയ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
വീട്ടില്‍ വഴക്കിട്ടതിനെ തുടര്‍ന്നായിരുന്നു ദിയ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ശ്രമം നടത്തിയത്. കഴിഞ്ഞ മാസം 27നാണ് സംഭവമുണ്ടായത്. പൊള്ളലേറ്റ ദിയയെ ആദ്യം തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു മരണം സംഭവിച്ചത്. മേലഡൂര്‍ സര്‍ക്കാര്‍ സമിതി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വിദ്യാര്‍ഥിനിയാണ്.