കോട്ടയം : ഹയർ സെക്കണ്ടറിയിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഹയർ സെക്കണ്ടറി ജൂനിയർ അദ്ധ്യാപകർ നേരിടുന്ന വർഗ്ഗ വിവേചനത്തിനെതിരേയും,ഏകീകരണമെന്ന പരീഷ്ക്കരണ നടപടിയിൽ ഹയർ സെക്കണ്ടറി ജൂനിയർ അധ്യാപകരെ മാത്രം ഒറ്റപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചും ഏപ്രിൽ 9 ബുധനാഴ്ച ഹയർ സെക്കണ്ടറി ജൂനിയർ അധ്യാപകർ മൂല്യനിർണയ ക്യാമ്പുകളിൽപ്രതിഷേധത്തിൻ്റെ കറുപ്പും വെളുപ്പുമണിഞ്ഞ് പ്രതിഷേധിച്ചു. മാറി വരുന്ന കമ്മീഷനുകളും ഖാദർ കമ്മറ്റിയും ജൂനിയർ അധ്യാപകൻ്റെ സർവ്വീസ് പ്രിൻസിപ്പൽ പ്രമോഷന് പരിഗണിക്കാത്ത വിധം സീറോ സർവ്വീസ് ആക്കുന്നതിനെതിരെ പറഞ്ഞ് വെക്കുന്നുണ്ട്. പക്ഷെ ഏകീകരണത്തിലും ജൂനിയർ സർവ്വീസ് പരിഗണിക്കുന്നില്ല എന്നതും അതേ സമയം എച്എസ്, യു പി, എൽ പി, സർവ്വീസുകൾ മൊത്തമായി പരിഗണിക്കുന്നു എന്നതും ഏറെ പ്രതിഷേധാർഹമാണ്. ഈ പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി കറുപ്പും വെളുപ്പുമണിഞ്ഞ് പ്രതികരിക്കാൻ അധ്യാപകരെ നിർബന്ധിതരാക്കിയത്.