‘എക്‌സ്‌ക്യൂസ് മീ’ പറഞ്ഞു ! മാതൃഭാഷ പറയാത്ത യുവതിയ്ക്ക് ക്രൂരമർദനം

മുംബയ്: ഇംഗ്ളീഷില്‍ അഭിസംബോധന ചെയ്തതിന് യുവതിക്ക് ക്രൂരമർദ്ദനം. മുംബയ് താനെയിലാണ് സംഭവം. ദോംബിവ്ളിയിലെ ‘ഗണേഷ് ശ്രദ്ധ’ കെട്ടിടത്തിലെ താമസക്കാരിയായ പൂനം ഗുപ്‌തയ്ക്കാണ് മർദ്ദനമേറ്റത്.തന്റെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനും സുഹൃത്ത് ജ്യോതി ചവാനുമൊപ്പം താമസസ്ഥലത്തേയ്ക്ക് മടങ്ങി വന്നപ്പോഴായിരുന്നു സംഭവം.

Advertisements

താമസസ്ഥലത്ത് പൂനത്തിന്റെ അയല്‍ക്കാരായ ദോബ്ളെ കുടുംബം ഒരു ചടങ്ങ് നടത്തുകയായിരുന്നു. ഇവരുടെ ബന്ധുക്കള്‍ വഴിതടഞ്ഞ് നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് പൂനവും കുഞ്ഞും സുഹൃത്തും ഇവിടെയെത്തിയത്. തുടർന്ന് അകത്തേയ്ക്ക് കടക്കാനായി പൂനം ‘എക്‌സ്‌ക്യൂസ് മീ’ എന്ന് ഇംഗ്ളീഷില്‍ പറഞ്ഞു. ഇതില്‍ പ്രകോപിതരായ ദോബ്ളെ കുടുംബാംഗങ്ങള്‍ മറാത്തിയില്‍ സംസാരിക്കാൻ യുവതിയോട് ആവശ്യപ്പെട്ടു. ഇതുവാക്കുതർക്കത്തില്‍ കലാശിക്കുകയായിരുന്നു. ആദ്യം ജ്യോതിക്കും പിന്നീട് പൂനത്തിനും മർദ്ദനമേല്‍ക്കുകയായിരുന്നു. കയ്യില്‍ കുഞ്ഞുണ്ടായിരുന്നിട്ടും ആളുകള്‍ മർദ്ദിച്ചതായും യുവതി പറയുന്നു. സംഭവസ്ഥലത്തെത്തിയ പൂനത്തിന്റെ ഭർത്താവ് അങ്കിത്തിനെ വടികൊണ്ട് മർദ്ദിച്ചതായും പരാതിയിലുണ്ട്. സംഭവത്തില്‍ ഇരുകൂട്ടരും പൊലീസില്‍ പരാതി നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പൂനത്തിന് കൂടുതല്‍ മർദ്ദനമേറ്റതായി കണ്ടെത്തി. യുവതിക്ക് എഫ്‌ഐആർ ഫയല്‍ ചെയ്യാൻ താത്‌പര്യമുണ്ടെങ്കില്‍ അവശ്യ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സുഹൃത്ത് ജ്യോതിക്കൊപ്പം അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് പൂനം. മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നതുവരെ പൊലീസ് പരാതി ഗൗരവത്തോടെ കണ്ടില്ലെന്ന് ജ്യോതി ആരോപിച്ചു.

Hot Topics

Related Articles