കൊച്ചി: എറണാകുളം കാഞ്ഞൂരില്‍ മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. സുഹൃത്തിന്റെ വീടിന് മുന്നില്‍ തീ കൊളുത്തിയാണ് ആത്മഹത്യ ചെയ്തത്. കരുമാലൂര്‍ സ്വദേശി ഷാജിയാണ് മരിച്ചത്. കാഞ്ഞൂര്‍ പള്ളിക്ക് സമീപമുള്ള സുഹൃത്തിന്റെ വീട്ടില്‍ ഓട്ടോറിക്ഷയില്‍ എത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
Advertisements
സംഭവസ്ഥലത്ത് വെച്ച് തന്നെ ഷാജി മരണമടഞ്ഞു. ഇരുവരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.