പുളിക്കൽ കവല: വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ ഹാശാ ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഓശാന സന്ധ്യ മുതൽ ഉയിർപ്പ് ഞായർ വരെയുള്ള ഒരാഴ്ച ശുശ്രൂഷകൾക്ക് മലങ്കര സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികത്വം നൽകും. ഏപ്രിൽ 12 ശനിയാഴ്ച സന്ധ്യയ്ക്ക് 5 ന് പരിശുദ്ധ കാതോലിക്കാബാവായെ പള്ളിയിലേക്ക് ആനയിക്കും. 5:30 ന് ഓശാന സന്ധ്യാനമസ്കാരം.
13ന് ഓശാനപെരുന്നാൾ രാവിലെ 6 30ന് പ്രഭാതനമസ്കാരം
7 30ന് പ്രദക്ഷിണത്തെ
തുടർന്ന് കുരുത്തോല വാഴ് വിന്‍റെ ശുശ്രൂഷകൾ,തുടർന്ന് പരിശുദ്ധ കാതോലിക്കാബാവായുടെ പ്രധാന കാർമികത്വത്തിൽ കുർബാന, 5: 30ന് സന്ധ്യാനമസ്കാരം തുടർന്ന് വാദേദൽമിനോ ശുശ്രൂഷ.
16ന് 5:30 ന് പെസഹാ സന്ധ്യാനമസ്കാരം
17ന് രാത്രി 2ന് യാമനമസ്കാരം വെളുപ്പിന് 4:30ന് പെസഹാ കുർബാന
12ന് ഉച്ച നമസ്കാരം, 2:30ന് പരിശുദ്ധ കാതോലിക്കാബാവയുടെ പ്രധാന കാർമികത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ കാൽകഴുകൽ ശുശ്രൂഷ. സഭയിലെ 200ൽ പരം വൈദികർ സഹകാർമ്മികരാകും. 5:30ന് വലിയ വെള്ളിയുടെ സന്ധ്യാനമസ്കാരം. 18ന്
8: 00 ന് ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിക്കും, 10ന് ഒന്നാം പ്രദക്ഷിണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടിന് സ്ലീബാവന്ദനവ് തുടർന്ന് പ്രദക്ഷിണം, നാലു മുതൽ പള്ളി സെന്റിനറി ഹാളിൽ കഞ്ഞി നേർച്ച.
19ന് ശനി 10 30 കുർബാന.
5 30ന് ഉയിർപ്പ് പെരുന്നാൾ സന്ധ്യനമസ്കാരം.
വലിയ പെരുന്നാൾ ദിനമായ ഉയിർപ്പ് ഞായർ വെളുപ്പിന് 2ന് രാത്രി നമസ്കാരം, ഉയിർപ്പിന്റെ പ്രഖ്യാപനം, പ്രദിക്ഷണം തുടർന്ന് കുർബാന, സ്നേഹവിരുന്ന്.
ശുശ്രൂഷകൾക്ക് വികാരി ഫാ. ബിറ്റു കെ.മാണി സഹ വികാരി ഫാ. ജേക്കബ് പീലിപ്പോസ് എന്നിവർ നേതൃത്വം നൽകും. പരിശുദ്ധ കാതോലിക്കാ ബാവാ ദൈവാലയത്തിൽ താമസിച്ച് സന്ധ്യാനമസ്കാരത്തിനും എല്ലാ യാമ നമസ്കാരത്തിനും കാർമികത്വം വഹിക്കും. വിശ്വാസി സമൂഹത്തിന് ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിന് പള്ളിയോട് ചേർന്ന് പ്രത്യേക ക്രമീകരണങ്ങൾ ചെയ്തതായി ട്രസ്റ്റി എം. എ. അന്ത്രയോസ് മറ്റത്തിൽ, സെക്രട്ടറി രാജൻ ഐസക്ക് കണ്ണന്താനം എന്നിവർ അറിയിച്ചു.