ഗാന്ധിനഗർ : ഗാന്ധിനഗറിൽ മെഡിക്കൽ കോളേജ് പെട്രോൾ പമ്പിന് സമീപം യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. ആർപ്പൂക്കര വില്ലൂന്നി ഭാഗത്ത് താമസിക്കുന്ന നിരവധി ക്രിമിനൽ കേസ് പ്രതികളായ വിഷ്ണുദത്ത്, സൂര്യദത്ത്, കൊച്ചവൻ എന്നിവരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിന് വൈകിട്ട് വേദനയോടെ കോട്ടയം ഗാന്ധിനഗർ മെഡിക്കൽ കോളേജ് പെട്രോൾ പമ്പിന് സമീപം ആയിരുന്നു അപകടം.
മെഡിക്കൽ കോളേജിന് അടുത്തുള്ള പെട്രോൾ പമ്പിൽ ബൈക്കിന് ഇന്ധനം നിറയ്ക്കാൻ എത്തിയതായിരുന്നു പേരൂർ സ്വദേശിയായ യുവാവ്. ഈ സമയം പമ്പിൽ ബൈക്കിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷാ മാറ്റാൻ പരാതിക്കാരൻ്റെ കൂട്ടുകാരൻ പറഞ്ഞു. ഇതേ തുടർന്ന് , ഓട്ടോ ഡ്രൈവർ അസഭ്യം വിളിക്കുകയായിരുന്നു. പരാതിക്കാരൻ ഇത് തടയാൻ ശ്രമിച്ചു. ഇതിന് ശേഷം പരാതിക്കാരനും കൂട്ടുകാരനും ബൈക്കിന് പെട്രോൾ അടിച്ചുകൊണ്ടിരുന്നപ്പോഴാണ് വീണ്ടും ആക്രമണം ഉണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയം രണ്ടു മൂന്ന് ബൈക്കുകളിലായി പമ്പിലേയ്ക്ക് വന്ന പ്രതികളായ കണ്ടാലറിയാവുന്ന ഒരാളും, പരാതിക്കാരനെ ചീത്ത വിളിച്ച ഓട്ടോ ഡ്രൈവറും കൂടി ബൈക്കിൽ നിന്നും ഇറങ്ങിയെത്തി. തുടർന്ന് , സൂര്യദത്ത് കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് വെച്ച് പരാതിക്കാരനെ ആക്രമിച്ചു. തുടർന്ന് , രണ്ടാം പ്രതി വിഷ്ണുദത്ത് പരാതിക്കാരനെ മുഖത്തിനിട്ട് കൈകൊണ്ട് ഇടിച്ചു. താഴെ വീണ പരാതിക്കാരനെ കൊച്ചവനും കണ്ടാലറിയാവുന്ന മറ്റൊരാളും കൂടി പരാതിക്കാരനെയും കൂട്ടുകാരനേയും കൈകൊണ്ട് മുഖത്തിനിട്ടും നെഞ്ചിനുമെല്ലാം ഇടിച്ചു.
തുടർന്ന് ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു ഗാന്ധിനഗർ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. പ്രതികൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതികളാണ്. പ്രതികളെ അറസ്റ് ചെയിതു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.