കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 11 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 11 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എട്ടാം മൈൽ, ഏഴാം മൈൽ എസ് എൻ ഡി പി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 2.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക്‌ ഉള്ളതിനാൽ പിണ്ണാക്കനാട് ടൗണിൽ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Advertisements

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ താഷ്കെൻറ് അംഗൻവാടി, താഷ്കെൻറ് ലൈബ്രറി, ഞണ്ടുപാറ, ഞണ്ടുപാറ ടവർ, കുരുവിക്കൂട്, പാമ്പോലി, കാരക്കുളം, കാപ്പുകയം ട്രാൻസ്ഫോർമറിൻ്റെ കീഴിൽ രാവിലെ 09:30 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ലിഫ്റ്റ് ഇറിഗേഷൻ പേരൂർ [മർത്തശ്മുനി പള്ളിക്ക് സമീപം ]നടക്കപ്പാലം ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണാടിയുറുമ്പ്, പാലം പുരയിടം ഭാഗങ്ങളിൽ രാവിലെ 8.00 മുതൽ 4.00 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മഞ്ചേരിക്കളം, താരാപ്പടി , ചീരഞ്ചിറ, മാവേലിപ്പാടം കുളങ്ങരപ്പടി, എടത്തറക്കടവ്,എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ തൊമ്മ ച്ചേരി, ബുധനാ കുഴി എരുമത്താനംകുളം, മാൻ കുടി പടി നെടുംങ്കുന്നം മാർക്കറ്റ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഉഴത്തിപ്പടി , ളായിക്കാട് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മുക്കാട്,പാലൂർപ്പടി എന്നീ ഭാഗങ്ങളിൽ 12 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിലുള്ള വൈ എം എസ് ലോഡ്ജ്, അമ്മൻകോവിൽ വട്ടപ്പള്ളി , കാക്കാംതോട്, കാർത്തിക, വാണി ഗ്രൗണ്ട് എന്നി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ ഇഞ്ചോലിക്കാവ് , ക്രഷർ, സബ്സ്റ്റേഷൻ റോഡ്, ഗ്യാസ് ഗോഡൗൺ എന്നീ ഭാഗങ്ങളിൽ 10.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുണ്ടം, കോട്ടെക്സ്, മുരിങ്ങോട്ടുപടി, കൊശമറ്റം കവല, അർച്ചന ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles